May 22, 2026

യാർഡിന്റെ പ്രവർത്തനം നാട്ടുകാർക്ക് വിനയാകുന്നു

0
IMG-20200724-WA0172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി -യാർഡിന്റെ പ്രവർത്തനം നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഒരുപോലേ വിനയാകുന്നു. മാനന്തവാടി നഗരസഭ മുപ്പതാം ഡിവിഷനിൽപ്പെട്ട ചെറുപുഴ മക്കിക്കൊല്ലി റോഡിലാണ് പുതുതായി യാർഡ് പ്രവർത്തനം തുടങ്ങിയത്.നിലവിലുള്ള ഓവുചാൽ നികത്തിയാണ് യാർഡ് പ്രവർത്തനം തുടങ്ങിയത്. ഇതു മൂലം റോഡിലൂടെ മഴവെള്ളം പരന്നൊഴുകുകയാണ്.കൂടാതെ യാർഡിനുള്ളിൽ നിന്നും ഇറങ്ങുന്ന വാഹനത്തിന്റെ ടയറിൽ നിന്നുള്ള ചെളിയും കല്ല് പൊടികളും റോഡിൽ വീഴുന്നതോടെ കാൽനട യാത്ര പോലും അസാധ്യമായിരിക്കുകയാണ്.മഴ പെയ്താൽ ഇവ ചളിക്കുളമാവുകയും ഇരുചക്രവാഹനയാത്രക്കാർ തെന്നി വീഴുന്നതും പതിവായിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പ് നിഷ്ക്കർഷിച്ചിരിക്കുന്നതിനെക്കാൾ അമിതഭാരം കയറ്റിയാണ് ഈ യാർഡിലേക്ക് മെറ്റലും, എം.സാന്റ് ഉൾപ്പെടെയുള്ള മണലും വരുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ യോ നഗരസഭയുടെ യോ അനുമതി ഇല്ലാതെയാണ് യാർഡിന്റെ പ്രവർത്തനം. അനധികൃതമായി പ്രവർത്തിക്കുന്ന യാർഡിന്റെ പ്രവർത്തനം തടയാനുള്ള നീക്കത്തിലാണ് നാട്ടുകാർ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *