ഡാം സ്‌ക്വയര്‍ അള്‍ട്രാ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: മൂരിക്കാപ്പ് ഡെവലപ്പേഴ്‌സിന്റെ രണ്ടാമത്തെ പ്രൊജക്റ്റായ ഡാം സ്‌ക്വയര്‍ അള്‍ട്രാ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ നിര്‍വഹിച്ചു.അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലക്ഷ്വറി താമസ സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ എന്‍ എസ് എസ് സ്‌ക്കൂളിന്റെ അടുത്താണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്നത്. മൂരിക്കാപ്പ് ഡെവലപ്പേഴ്‌സ് എം.ഡി.റിസ്വാന്‍ഷിറാസ് സ്വാഗതം പറഞ്ഞു.ചെയര്‍മാന്‍ നിഷിന്‍ തസ് ലിം അധ്യക്ഷത വഹിച്ചു.ആദ്യ വില്‍പ്പന ഷേയ്ക്ക് ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ സി.കെ.ഉസ്മാനില്‍ നിന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് ബ്രോഷര്‍ ഏറ്റ് വാങ്ങി ഏറ്റ് വാങ്ങി നിര്‍വഹിച്ചു. ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട്, വി.എ.മജീദ് എന്നിവര്‍ സംസാരിച്ചു





Leave a Reply