April 29, 2026

മീനങ്ങാടിയിൽ കോവിഡ് ജാഗ്രത നിർദ്ദേശം : കോവിഡ് രോഗികളും സമ്പർക്കത്തിലുള്ളവരും സന്ദർശിച്ച സ്ഥാപനങ്ങൾ പൂട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടിയിൽ കോവിഡ് ജാഗ്രത നിർദ്ദേശം
:
ജാഗ്രതയുടെ ഭാഗമായി കോവിഡ് രോഗികളും  സമ്പർക്കത്തിലുള്ളവരും സന്ദർശിച്ച സ്ഥാപനങ്ങൾ പൂട്ടി 
സുൽത്താൻ ബത്തേരി മലബാർ ട്രേഡേഴ്സിലെ ഏതാനും പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു, പ്രസ്തുത സ്ഥാപനവുമായി നിരന്തരം ബന്ധപ്പെടുന്ന ആളുകൾ മീനങ്ങാടി ഗ്രാമപഞ്ചായത്തിലും ഉള്ളതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ആളുകൾ ഒരറിയിപ്പുണ്ടാകുന്നതുവരെ നിരീക്ഷണത്തിൽ കഴിയണമെന്ന് മീനങ്ങാടി സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ: നിമ്മി അറിയിച്ചു.
ഇത്തരം ആളുകളെ കുറിച്ച് വിവരം ലഭിക്കുന്നവർ സമീപത്തുള്ള ആരോഗ്യ പ്രവർത്തകർ, ജാഗ്രത സമിതി അംഗങ്ങൾ, വാർഡ് മെമ്പർമാർ, എന്നിവരെയോ കമ്മ്യൂണിറ്റി ഹെൽത്ത് ഇൻസ്പെക്ടറെയോ വിവരമറിയിക്കേണ്ടതാണ്. 
ജാഗ്രതയുടെ ഭാഗമായി മീനങ്ങാടി എഫ്.സി.ഐ ഗോഡൗൺ, കാക്കവയൽ ഇൻഡസ് മോട്ടോഴ്സ്, മീനങ്ങാടിയിലെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം, പുക പരിശോധന കേന്ദ്രവും താൽക്കാലികമായി അടച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *