May 6, 2024

ലോട്ടറി തൊഴിലാളികൾക്ക് ഓണത്തിന് 10000 രൂപ ബോണസ് അനുവദിക്കണം

0

 

കൽപറ്റ:  കേരളത്തിലെ ലോട്ടറി തൊഴിളികൾക്ക് 10000 രൂപ ബോണസ് അനുവദിക്കണമെന്ന് ഓൾ കേരള ലോട്ടറി തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) വയനാട് ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപെട്ടു. ലൈസൻസുള്ള മുഴുവൻ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കണം. ലോട്ടറി ടിക്കറ്റിന്റെ വില കുറച്ച് ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കണം . കോവിഡിനു മുമ്പ് സർക്കാരിന്റെ ഖജനാവിലേക്ക് പ്രധാനമായും വരുമാനം ഉണ്ടാക്കി കൊടുത്തത് ലോട്ടറി തൊഴിലാളികളാണ്. അതുകൊണ്ട് തന്നെ ഈ രംഗത്തെ മുഴുവൻ തൊഴിലാളികൾക്കും 10000 രൂപ ബോണസ് അനുവദിക്കണം എന്നും യോഗം ആവശ്യപെട്ടു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഷിബു പോൾ മേൽ കമ്മറ്റി തിരുമാനങ്ങൾ അവതരിപിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ടി എസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ രാജീവൻ, രാജൻ പനമരം, സന്തോഷ് മീനങ്ങാടി എന്നിവർ പ്രസംഗിച്ചു


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *