May 22, 2026

ആശങ്കകൾക്കിടെ ആശ്വാസം: മക്കി മലയിലെ ആന്റിജൻ പരിശോധനയിൽ എല്ലാം നെഗറ്റീവ്

0
IMG-20200730-WA0184.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി' : മക്കിമല ഗവ: എൽ.പി.സ്കൂളിൽ നടത്തിയ ആൻ്റി ജൻ ടെസ്റ്റ് എല്ലാ റിസൾട്ടും നെഗറ്റീവ്.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം  56 ആളുകളുടെ ടെസ്റ്റുകളാണ് നെഗറ്റീവായത്.വാളാട് പ്രദേശത്ത് രോഗവ്യാപനം ആശങ്കാജനകമായി തുടരുമ്പോൾ മക്കിമലയിൽ നടന്ന ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവായത് ആരോഗ്യ വകുപ്പിനെ സംബദ്ധിച്ച് ആശ്വാസകരവുമായി.
ഇക്കഴിഞ്ഞ 22-ാം തീയ്യതി മക്കിമല ഗവ: എൽ.പി.സ്കൂളിൽ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് എത്തിയ വാളാട് സ്വദേശിയായ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മക്കിമല സ്കൂളിലെ 5 അധ്യാപകരുടെയും 11 വിദ്യാർത്ഥികളുടെയും കഞ്ഞി വെക്കുന്ന ആയയും ഒപ്പം കുട്ടികളുടെ രക്ഷിതാക്കളുൾപ്പെടെ 56 പേരുടെ ആൻ്റിജൻ ടെസ്റ്റാണ് ഇന്ന് നടന്നത്. പേര്യ സി.എച്ച്.സിക്ക് കീഴിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രവിത, ആശാ വർക്കർമാരായ മേരി മാത്യു, ജൂഡി ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘമാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്.പരിശോധനയിൽ എല്ലാ റിസൾട്ടും നെഗറ്റീവായതോടെയാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും ആശങ്കയകന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *