യു ഡി എഫ് സത്യാഗ്രഹസമരം ആഗസ്റ്റ് മൂന്നിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കല്‍പ്പറ്റ: രാജ്യദ്രോഹകുറ്റത്തിന് കുട പിടിച്ച കളങ്കിതരെ സര്‍ക്കാര്‍ ജോലിയില്‍ തിരുകി കയറ്റിയ, കരിമ്പട്ടികയില്‍പ്പെട്ട വിദേശകമ്പനിക്ക് സെക്രട്ടറിയേറ്റ് തീറെഴുതിക്കൊടുത്ത, സ്വന്തം ഓഫീസിന് സ്വപ്നസമാനമായ സ്വര്‍ണത്തിളക്കം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും, പ്രസ്തുത വിഷയങ്ങള്‍ സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് മൂന്ന് താലൂക്കുകളിലും യു ഡി എഫ് സത്യാഗ്രഹസമരം നടത്തുമെന്ന് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. കല്‍പ്പറ്റയില്‍ എച്ച് ഐ എം യു പി സ്‌കൂളിന് സമീപത്താണ് വൈത്തിരി താലൂക്കിലെ സത്യാഗ്രഹസമരം നടക്കുക. ആഗസ്റ്റ് 10ന് വയനാട്ടിലെ മുഴുവന്‍ വാര്‍ഡ് യു ഡി എഫ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വാര്‍ഡ് ആസ്ഥാനങ്ങളില്‍ വെച്ച് സമാനമായ വിഷയം ഉന്നയിച്ച് സത്യാഗ്രഹ സമരം നടത്തും. യു ഡി എഫ് നേതാക്കളുടെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുകയെന്ന് ഇരുവരും വ്യക്തമാക്കി
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *