April 19, 2024

കോവിഡ് പോസീറ്റീവ്കാരെ പാർപ്പിച്ച കേന്ദ്രത്തിൽ കാര്യങ്ങളെല്ലാം നെഗറ്റീവ് ആണ് : പി.പി.ഇ. കിറ്റുപോലുമില്ല.

0
എട്ട് മണി വരെ നോക്കും … ആരും വന്നില്ലങ്കിൽ ഞങ്ങൾ നടന്നായാലും വീട്ടിൽ പോകും: പോസിറ്റീവ് കാരന്റെ വാക്കുകൾ.

സി.വി. ഷിബു.

കൽപ്പറ്റ: വയനാട്ടിൽ കോവിഡ് രോഗവ്യാപനത്തിന്റെ  വലിയ ക്ലസ്റ്റർ ആയി രൂപപ്പെട്ട വാളാട് നിന്ന് ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവരെ  നിരീക്ഷണത്തിൽ   മാറ്റിപാർപ്പിച്ച നല്ലൂർ നാട് ക്യാൻസർ കെയർ കേന്ദ്രത്തിൽ കാര്യങ്ങളെല്ലാം നെഗറ്റീവ്  ആണന്ന് പരാതി ഉയരുന്നു.  ഡോക്ടറുടെ പരിശോധനയില്ല. പി.പി.ഇ. കിറ്റില്ലാത്തതിനാൽ നഴ്സ് മാർ അടുത്ത് വരുന്നില്ല. പ്രഷറും ഷുഗറുമുള്ളവർക്ക് പോലും ഭക്ഷണമില്ല.  ഇടക്കിടെ ചുടുവെള്ളം കുടിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും തുള്ളി ചൂടുവെള്ളമില്ല.  പരാതിപ്പെടാൻ അടുത്തൊന്നും ആരുമില്ല. അഞ്ച് വയസ്സുള്ള കുട്ടികൾ മുതൽ പലവിധ ശശീരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് വരെ യാതൊരു പരിഗണനയുമില്ല. ഇതെല്ലാം കാരണമുള്ള മാനസിക സംഘർഷം വേറെയും ….. ഒരു വിറ്റാമിൻ ഗുളികയെങ്കിലും തന്നിരുന്നെങ്കിൽ, ഒരിറ്റ് ചൂടുവെള്ളം കിട്ടിയിരുന്നെങ്കിൽ ,…. ഒന്ന് പ്രഷർ നോക്കിയിരുെങ്കിൽ ….. എട്ട് മണി വരെ നോക്കും … ആരും വന്നില്ലങ്കിൽ ഞങ്ങൾ നടന്നായാലും വീട്ടിൽ പോകും. 
വാളാട്ട് നിന്ന് ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയി  മുപ്പതിലധികം  പേരെ നിരീക്ഷണത്തിൽ പാർപ്പിച്ച നല്ലൂർ നാട് ആശുപത്രിയിലെ ചിത്രം ഇവർ വിവരിക്കുന്നതിങ്ങനെയാണ് .
ഇതിനോടകം വാളാട് നടത്തിയ   ആന്റിജൻ പരിശോധനയിൽ  നൂറിലധികം പേരാണ് പോസിറ്റിവായത് . രോഗ ലക്ഷണങ്ങൾ ഉള്ളവർ മാനന്തവാടിയിലെ ജില്ലാ കോവിഡ് ആശുപത്രിയിലും ബാക്കിയുള്ളവർ ദ്വാരക പാസ്റ്ററൽ സെന്ററിലുമാണ്.  
 നല്ലൂർ നാട് താമസിപ്പിച്ചവരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം പനി മൂർഛിച്ചപ്പോൾ ഡോക്ടർ ഉണ്ടായിരുന്നില്ല. ആംബുലൻസ് വിളിച്ചപ്പോൾ മൂന്ന് മണിക്കൂറിന് ശേഷമാണ് വന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. പി.പി.ഇ. കിറ്റുണ്ടായിരുന്ന രണ്ട് നഴ്സുമാർ  ഡ്യൂട്ടി കഴിഞ്ഞ് പോയതോടെ  പിന്നീട് എത്തിയ നഴ്സിന് പി.പി. ഇ. കിറ്റില്ലാത്തതിനാൽ  ഗുളിക ചോദിച്ചപ്പോൾ എറിഞ് നൽകിയതായി ഒരു ജനപ്രതിനിധി  പറഞ്ഞു. വയനാട്  ജില്ലാ കലക്ടർ അടക്കം  പലരോടും പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. 
നാട് മുഴുവൻ കോവിഡ് പരത്തിയ വാളാട് കാർക്ക് അങ്ങനെ മതിയെന്ന്  പറഞ്ഞ് ചിലർ തങ്ങളെ ആക്ഷേപിച്ചതായി ഒരു പോസിറ്റീവ് കാരന്റെ ബന്ധു പറഞ്ഞു. 
തങ്ങൾ അറിഞ്ഞു കൊണ്ട് ഒരു െതെറ്റും െചെയ്തിട്ടില്ല. എന്നിട്ടും പ്രദേശവാസികളായ ഞങ്ങൾ 550 പേർക്കെതിെരെ കേസ് എടുത്തു. പ്രദേശത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എല്ലാത്തിനോടും നാട്ടുകാർ സഹകരിച്ചു . പോസിറ്റീവ് ആയവർക്ക് കുറച്ച് പരിഗണനെയെങ്കിലും തന്നു കൂടെയെന്ന് പ്രദേശത്തെ ആളുകൾ ചോദിക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *