കണ്ടെയ്ൻമെൻറ് സോണുകളിലേക്ക് നാളെ മുതൽ കൺസ്യൂമർഫെഡിൻ്റെ സഞ്ചരിക്കുന്ന ത്രിവേണികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
.
മാനന്തവാടി : കോവിഡ്- 19 പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട്ടി ലെ വിവിധ പ്രദേശങ്ങൾ  കണ്ടെയ്ൻമെൻറ് സോണായി ജില്ലാ ഭരണകൂടം  അടിയന്തിര പ്രാധാന്യത്തോടെ  പ്രഖ്യാപിച്ച സാഹചര്യത്തി ൽ ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷ്യ ക്ഷാമം പരിഹരിക്കാ നായി കൺസ്യൂമർഫെഡിൻ്റെ  സഞ്ചരിക്കുന്ന ത്രിവേണിക ൾ ജില്ലയിലേക്കെത്തി. . പൊതു വിപണിയെക്കാള്‍ ഏറെ വിലക്കുറവില്‍ ഗുണനില വാരമുള്ള സാധനങ്ങള്‍ കോ വിഡ് കാലത്ത്  വീട്ടുപടിക്ക ലേക്കെത്തിച്ച് പ്രതിസന്ധി മറികടക്കുന്നതിനാണ് കണ്‍ സ്യൂമര്‍ഫെഡിന്റെ ശ്രമം.  വീട്ടി ലെത്തിയുള്ള വില്‍പനയാ ണെങ്കിലും അധിക വിലയില്ല.  ഭക്ഷ്യക്ഷാമം നേരിടുന്ന ഗ്രാമീ ണ പ്രദേശങ്ങളിലും ,കോളനി കൾ കേന്ദ്രീകരിച്ചും സഞ്ചരി ക്കുന്ന ത്രിവേണികൾ പ്രവർ ത്തിക്കും.  
     കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്നായി എത്തുന്ന രണ്ട് സഞ്ചരിക്കുന്ന ത്രിവേണികൾ ഉൾപ്പെടെ 3 സഞ്ചരിക്കുന്ന ത്രിവേണികൾ ശനിയാഴ്ച  അവശ്യസാധനങ്ങളുമായി ജനങ്ങളിലേക്കെത്തും.  ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി ക്ക് മാനന്തവാടിയി ൽ വച്ച് ശ്രീ.ഒ. ആർ. കേളു MLA   സ ഞ്ചരിക്കുന്ന  ത്രിവേണികൾ ഫ്ലാഗ് ഓഫ് ചെയ്യും. കൺസ്യൂ മർഫെഡ് ഡയറക്ടർമാരായ ഇ.എ. ശങ്കര ൻ, ഗോകുൽദാ സ് കോട്ടയി ൽ എന്നിവർ സംബന്ധിക്കും.  
     കലക്ട്രേറ്റിൽ ''തൊഴിൽ /എക്സൈസ് വകുപ്പ് മന്ത്രി . ടി.പി. രാമകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ  ചേർന്ന കോവിഡ് പ്രതിരോധ അവ ലോകന യോഗത്തിൻ്റെ നിർദ്ദേശം പരിഗണിച്ചാണ് കൺ സ്യൂമർഫെഡ് ജില്ലയിലേക്ക് താല്കാലികമായി മൊബൈൽ ത്രിവേണികൾ എത്തിക്കു ന്നത്. 
         കൺസൂമർഫെഡിൻ്റെ പ്രവർത്തനം അവശ്യ സർവ്വീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ക ണ്ടെയ്ൻമെൻ്റ് സോണുകളി ൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന  ത്രിവേണികളിൽ ഉപഭോക്താക്കളെ അകത്തേക്ക്  പ്രവേശിപ്പിക്കാതെ സന്നദ്ധ വളണ്ടിയർമാരുടെ കുടി സ ഹായത്തോടെ ഉപഭോക്താക്കളുടെ വീടുകളിൽ അവരു ടെ ആവശ്യാർത്ഥമുള്ള സാധനങ്ങൾ എത്തിക്കുന്നതാണ്. സന്നദ്ധ വളണ്ടിയർമാർ വീടുകളിലെത്തി  അവശ്യ സാധനങ്ങൾ  ചോദിച്ചറിയും. പിന്നീട് സഞ്ചരിക്കുന്നത്രിവേണിയിൽ നിന്നും ആവശ്യത്തിന നുസരിച്ച് സാധനങ്ങൾ കൈ മാറും.  ഇത്തരം സ്ഥലങ്ങളി ൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ നിയന്ത്രണ വിധേയമായി സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിട്ടുണ്ട്. അരി പഞ്ചസാര തുടങ്ങിയഅവശ്യ സാധനങ്ങൾ, സോപ്പ്, അലക്ക് പൊടികൾ, കറിപ്പൊടിക ൾ ഉൾപ്പെടെ  150 ഓളം സാധനങ്ങൾ മൊബൈൽ ത്രിവേണിയിൽ പൊതുമാർക്കറ്റിനേ ക്കാൾ വിലക്കുറവിൽ ലഭ്യമാണ്. 
         ഓണ്‍ലൈന്‍ ക്ലാസിന്റെ തിരക്കിലായ കുട്ടികള്‍ക്ക് പ ഠനോപകരണങ്ങളും ഇതോ ടൊപ്പം  കണ്‍സ്യൂമര്‍ഫെഡ് വീട്ടിലെത്തിച്ച് നൽകും  . ത്രിവേണി നോട്ട് ബുക്ക് ,പേന, പെൻസിൽ  ഉള്‍പ്പെടെ വേണ്ടതെല്ലാം ജീവനക്കാര്‍ നേരിട്ട്  കുറഞ്ഞവിലയില്‍ വീടുകളിലെത്തിക്കും. 
        സഞ്ചരിക്കുന്ന ത്രിവേണികൾ  ഇനി ആവശ്യക്കാരെത്തേടി നിരത്തിലുമുണ്ടാകും. 
                  
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *