March 29, 2024

ആഗസ്റ്റ് മൂന്നിന് വെറ്ററിനറി സർവ്വകലാശാലയിൽ ആടുകർഷകർക്ക് വെബിനാർ

0
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല സംഘടിപ്പിക്കുന്ന കർഷകർക്കായുള്ള വെബിനാർ പരമ്പരയുടെ മൂനാം ഭാഗം ആഗസ്റ്റ് മാസം 3 ന് ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കുന്നു. സും ആപ്പ് വഴിയാണ് അഞ്ച് ദിവസത്തെ വെബിനാർ. രജിസ്‌ട്രേഷൻ സൗജന്യമാണ്.   9496303980  എന്ന ഐ ഡി വഴി പങ്കെടുക്കാം.  
ആദായകരമായ ആടുവളർത്തതിൽ എന്നതാണ് വിഷയം. വെറ്ററിനറി സർവകലാശാല വൈസ്ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്യും.  ആടുവളർത്തലിലേക്ക് കടക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശാസ്ത്രിയമായ ആട്ടിൻ കൂടുനിർമാണം, ആടുകളുടെ തീറ്റയും തീറ്റക്രമവും, പ്രജനനവും പരിചരണവും, ആടുകളിലെ രോഗാവസ്ഥ- പ്രതിവിധികളും, പ്രതിരോധമാർഗ്ഗങ്ങൾ എന്നി വിഷയങ്ങൾ ചർച്ച ചെയ്യും. സർവകലാശാലയിലെ ശാസ്ത്രജ്ഞരും വിദഗ്‌ധ ഡോക്ടർമാരും പങ്കെടുക്കുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *