വാളാട് ആന്റിജൻ പരിശോധനയിൽ ഇന്നും 30 പേർക്ക് കോവിഡ് പോസിറ്റീവ് : വീട്ടിൽ നിന്ന് മാറ്റിയവരുടെ എണ്ണം 187 ആയി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി: വയനാട് ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററായി മാറിയ വാളാട് സ്ഥിതി രൂക്ഷമായി തുടരുന്നു. 

ഇന്ന് 470 പേരുടെ ആന്റിജൻ പരിശോധനയിൽ 30 പോസിറ്റീവ് ആയി. 
ഇതുവരെ വാളാട് മാത്രം ആയിരത്തിലധികം  പേരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 187    പേർ പോസിറ്റീവായി നിരീക്ഷണത്തിലാണ്. ഇവരിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരെ ജില്ലാ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.
 രോഗ വ്യാപനം നിയന്ത്രിക്കാൻ  പ്രദേശത്ത് ലോക്ക് ഡൗണും സമീപ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണും പ്രഖ്യാപിച്ചിട്ടുണ്ട് . ജൂലൈ 19 – ന് പ്രദേശത്ത് നടന്ന മരണാനന്തര ചടങ്ങും ഒരു വിവാഹ ചടങ്ങുമാണ് രോഗവ്യാപനത്തിന്റെ ഉറവിടം. 
പ്രദേശത്ത്   ആന്റിജൻ പരിശോധന നാളെയും തുടരും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ  ജാഗ്രതാ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്  
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *