അപ്രതീക്ഷിമായി സ്ഥാനാർത്ഥിയായി :ഷെറീഫിന്റെ ചായക്കടയിൽ ചർച്ചക്കും ചായക്കും ചൂടാണ്

മാനന്തവാടി : നാട്ടിൻ പുറത്തെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രം എന്നും
ചായക്കടകളാണ്. എടവക കാരക്കുനിക്കാർക്ക് രാവിലെയും വൈകിട്ടും കടുപ്പത്തിൽ
ചായ അടിച്ച് നൽകുന്ന ഷെറീഫ് മൂടമ്പത്തിന് ഇപ്പോൾ കടയിലിരിക്കാൻ നേരമില്ല.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പളളിക്കൽ ഡിവിഷനിൽ യു.ഡി.എഫ്
സ്ഥാനാർഥിയാണ് ഇന്ന് കോൺഗ്രസ് പ്രാദേശിക നേതാവായ ഷെറീഫ്. മുതിർന്ന
കോൺഗ്രസ് നേതാവും സേവാദൾ ജില്ലാ ചെയർമാനുമായിരുന്ന പരേതനായ മൂടമ്പത്ത്
മൊയ്തുവിന്റെ മകന് രാഷ്ട്രീയം പുത്തരിയല്ല. പാലിയേറ്റീവ് പ്രവർത്തകൻ,
എള്ളുമന്ദം, ചേമ്പിലോട് സ്കൂളുകളിൽ ഏറെ നാൾ പിടിഎ പ്രസിഡന്റ്, ജലനിധി
കമ്മിറ്റി, കുരുമുളക് സമിതി തുടങ്ങിയവയുടെ ഭാരവാഹി എന്നീ നിലകളിൽ
വർഷങ്ങളായി നാട്ടിൽ സജീവമാണ്.

വാടക കെട്ടിടത്തിൽ 8 വർഷമായി ചായക്കട നടത്തുന്നു. പുലർച്ചെ 5.30 മുതൽ
ഉച്ചവരെയും വൈകിട്ട് 3.30 മുതൽ രാത്രി 8 വരെയുമാണ് ചായക്കടയുടെ
പ്രവർത്തനം. ഇതിനിടയിൽ നാട്ടുകാരുടെ കാര്യത്തിനും ഷെറീഫ് സമയം
കണ്ടെത്തും. യു.ഡി.എഫിന്റെ കുത്തക സീറ്റായ പളളിക്കൽ ഡിവിഷനിൽ
നിരവധി നേതാക്കൾ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. പഴയ ജനപ്രതിനിധികൾ അടക്കം
പത്രിക നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രവർത്തകരുടെ വികാരം മനസിലാക്കി
നേരത്തെ തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റി ഷെറീഫിന് അവസരം നൽകുകയായിരുന്നു
നേതൃത്വം. പണം ഇല്ലെങ്കിലും സാധാരണക്കാരായ പ്രവർത്തകരാണ് തന്റെ
ശക്തിയെന്നും വൻ വിജയം നേടാൻ കഴിയുമെന്നും ഷെറീഫ് പറയുന്നു.

Leave a Reply