മാനന്തവാടി തേമ്പ്രയിൽ ചാക്കോ (92) നിര്യാതനായി


മാനന്തവാടി: തേമ്പ്രയിൽ ചാക്കോ (92) നിര്യാതനായി  .സംസ്കാരം വ്യാഴാഴ്ച   10.30 ന് കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ . ഭാര്യ: പരേതയായ അച്ചാമ്മ . മക്കൾ : മേരി (കാട്ടിമൂല) ,എൽസി (തലപ്പുഴ ), ജോസ് (ഓസ്ട്രേലിയ).മരുമക്കൾ : ജോസ് ,ബേസിൽ ,സിബിൾ (ഓസ്ട്രേലിയ )


സ്വതന്ത്ര കര്‍ഷക സ്ഥാനാര്‍ത്ഥികള്‍ക്കും കാര്‍ഷികതാല്പ്പര്യമുള്ളവര്‍ക്കും എഫ്.ആര്‍.എഫ് പിന്തുണ


. മാനന്തവാടി; വരാനിരിക്കുന്ന ത്രതലപഞ്ചായത് തിരഞ്ഞെടുപ്പില്‍ കാര്‍ഷിക താല്പ്പര്യമുള്ള സ്ഥാനാര്‍തഥികളെയും സ്വതന്ത്ര കര്‍ഷകസ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുമെന്ന് എഫ്ആര്‍എഫ് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കാര്‍ഷികമേഖലയെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാത്തവര്‍ ജയിച്ചുകയറുന്നതിനാലാണ് കാര്‍ഷികരംഗം തകര്‍ച്ചക്കിടയാക്കുന്നതെന്നും ദേശീയ കര്‍ഷകമുന്നേറ്റ സമരത്തിന് പൂര്‍ണ്ണ പിന്തുണനല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.കോവിഡ് പ്രതിസന്ധിയില്‍ നാട് മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ധനകാര്യസ്ഥാപനങ്ങള്‍ കര്‍ഷകരെ വായപയുടെ പേരില്‍ പീഢിപ്പിച്ചാല്‍…


ഗ്രാമ–ജില്ലാ പഞ്ചായത്തുകളിലേക്ക് ഒരുമിച്ച് ജനവിധി തേടി ശ്യാമള


മാനന്തവാടി ∙ ഗ്രാമ പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ഒരേ സമയംജനവിധി തേടുന്ന സ്ഥാനാർഥിയാണ് ശ്യാമളാ ചന്ദ്രൻ. തിരുനെല്ലി പഞ്ചായത്തിലെകാട്ടിക്കുളം കാളിക്കൊല്ലി സ്വദേശിനിയായ ശ്യാമള എൻഡിഎ സ്ഥാനാർഥിയായാണ്രണ്ടിടത്തും മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് തിരുനെല്ലി ഡിവിഷനിൽ നിന്നും പഞ്ചായത്തിലെ അപ്പപ്പാറ വാർഡിൽ നിന്നുമാണ്പോരാട്ടം. ഒരേ സമയം ജനവിധി തേടുന്നത്. 2005ൽ ബേഗൂർ വാർഡിൽ നിന്നും 2010ൽആലത്തൂർ വാർഡിൽ നിന്നും ശ്യാമള…


സി.കെ. പദ്മനാഭൻ വ്യാഴാഴ്ച വയനാട്ടിൽ


കല്‍പ്പറ്റ: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ. പദ്മനാഭന്‍ വ്യാഴാഴ്ച   (ഡിസം 3) ജില്ലയില്‍ വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും രാവിലെ 10 മണിക്ക് വാളാട് എടത്തന, 12 മണിക്ക് പയ്യമ്പള്ളി, 3 മണിക്ക് ചീരാല്‍, 4.30ന് വെങ്ങപ്പള്ളി വൈകീട്ട് 6 മണിക്ക് കല്‍പ്പറ്റ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പരിപാടികളില്‍ സംബന്ധിക്കും.


തനിച്ച് താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.


മാനന്തവാടി :തനിച്ച് താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.   ആറാട്ടുതറ ഇല്ലത്തുവയൽ മുത്തളങ്കോട്ട് ശാന്ത (65) യെയാണ്  വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. .മൃതദ്ദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഏകസ്ഥയായിരുന്നു.


മാധ്യമങ്ങളിലൂടെയുളള പ്രചരണം : അനുമതി വാങ്ങണം


  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരഞ്ഞെടുപ്പില്‍ പ്രചരണാര്‍ത്ഥം സ്ഥാനാര്‍ത്ഥികളുടെ ശബ്ദ സന്ദേശം ദൃശ്യ,ശ്രവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ തുടങ്ങവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഏജന്‍സിയില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സര്‍ട്ടിഫിക്കറ്റിന്  വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരസ്യത്തിന്റെ/ മെസേജിന്റെ ഉളളടക്കം തെരഞ്ഞെടുപ്പ് നിയമങ്ങളും വിവര സാങ്കേതിക…


കോവിഡ് സെന്ററില്‍ മോശം ഭക്ഷണമെന്ന് പരാതി :രോഗികള്‍ ഭക്ഷണം ബഹിഷ്‌കരിച്ചു


.  മാനന്തവാടി; നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്റ്റലില്‍ സജ്ജീകരിച്ച കോവിഡ് 19 പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത് മോശപ്പെട്ട ഭക്ഷണമെന്ന് പരാതി.നിലവില്‍ 90 ലധികം രോഗികളുള്ള കേന്ദ്രത്തില്‍ പലപ്പോഴും രോഗികള്‍ക്ക് കഴിക്കാന്‍ പറ്റാത്തവിധത്തിലുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും ചോറിന് ആവശ്യമായ കറി പോലും ലഭിക്കാറില്ലെന്നുമാണ് രോഗികള്‍ പരാതിപ്പെടുന്നത്.ഇന്നലെ രാവിലെ 8 മണിക്കെത്തേണ്ട ഭക്ഷണം എത്തിയത് 9 മണിക്കായിരുന്നുവെന്നും…


ഉമ്മൻചാണ്ടി നാളെ വയനാട്ടിൽ


കല്‍പ്പറ്റ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി നാളെ  ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കല്‍പ്പറ്റ എം സി ഓഡിറ്റോറിയം, 11ന് മേപ്പാടി, 11.30ന് മുട്ടില്‍ കുട്ടമംഗലം, 12 മണിക്ക് അമ്പലവയല്‍, ഒന്നിന് മൂലങ്കാവ്, 2.30ന് മുള്ളന്‍കൊല്ലി, 4.30ന്…


കോവിഡ് രോഗികളുടെ വര്‍ദ്ധനവ്: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്


· തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം· വിനോദ സഞ്ചാരികളും സുരക്ഷ ഉറപ്പാക്കണംജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. വിനോദസഞ്ചാരികളുടെ ക്രമാതീതമായ വര്‍ദ്ധനവും കോവിഡ് ചട്ടങ്ങള്‍ പാലിക്കാതെയുളള തെരഞ്ഞെടുപ്പ് പ്രചാരണവും രോഗവ്യാപനത്തിന് ആക്കം കൂട്ടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കനത്ത…


വയനാട് 716 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.12) പുതുതായി നിരീക്ഷണത്തിലായത് 716 പേരാണ്. 726 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8733 പേര്‍. ഇന്ന് വന്ന 114 പേര്‍ ഉള്‍പ്പെടെ 815 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2268 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 170743 സാമ്പിളുകളില്‍ 170328…