ഡൽഹി കർഷക സമരം: കാർഷിക മേഖലയുടെ സുസ്ഥിരതയ്ക്കും വളർച്ചയ്ക്കും സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്ന് ജയലക്ഷ്മി.
മാനന്തവാടി:
ഡൽഹിയിലെ കർഷക സമരത്തിൽ താൽക്കാലിക ഒത്തുതീർപ്പുകൾ അല്ല വേണ്ടത് എന്ന് മുൻ മന്ത്രിയും കെ.പി. സി.സി. ജനറൽ സെക്രട്ടറിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. രാജ്യത്ത് കാർഷിക മേഖലയുടെ സുസ്ഥിരതയ്ക്കും വളർച്ചയ്ക്കും സ്ഥായിയായ പരിഹാരമാണ് വേണ്ടത്. തോക്കു കൊണ്ടും ലാത്തി കൊണ്ടും കണ്ണീർവാതകം കൊണ്ടും ബാരിക്കേഡുകൾ കൊണ്ടും അടിച്ചമർത്തപ്പെടേണ്ടവർ അല്ല കർഷക സമൂഹം . കാക്കിയിട്ടവരും കാവിയണിഞ്ഞവരും മർദ്ദനമുറകൾ കൊണ്ട് തോൽപ്പിക്കേണ്ടത് അല്ല ഇവിടുത്തെ പാവപ്പെട്ട കർഷകർ. കേരളത്തിലെ ചെറുകിട നാമമാത്ര കർഷകർക്ക് അടക്കം രാജ്യത്തെ മുഴുവൻ കർഷകർക്കും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ താൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജലലക്ഷ്മി പറഞ്ഞു. .
മുൻ യു പി എ സർക്കാരിൻറെ കാലത്ത് നടപ്പിലാക്കിയത് പോലെ കാർഷിക സബ്സിഡി , യന്ത്രോപകരണങ്ങൾ യുടെയും കാർഷിക സാമഗ്രികളുടെയും വിതരണം , കർഷക കടാശ്വാസം , താങ്ങുവില , സംഭരണം തുടങ്ങിയവയ്ക്ക് കേന്ദ്രസർക്കാർ പ്രാധാന്യം നൽകണം . വൻകിട കോർപ്പറേറ്റുകൾക്ക് നൽകുന്ന ആശ്വാസ പദ്ധതികളെക്കാൾ അർഹതയുണ്ടായിട്ടും കർഷകരോട് കേന്ദ്ര ഗവൺമെൻറ് അനീതി കാട്ടുകയാണ്..
അവകാശങ്ങൾക്കായിട്ടുള്ള കർഷക സമരത്തിന് പിന്തുണ അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു..



Leave a Reply