കെ.സി.വൈ. എമ്മും തോണിച്ചാൽ മാതൃവേദിയും രക്തദാന ക്യാമ്പ് നടത്തി


Ad

മൂന്ന് മാസം കൂടുമ്പോൾ രക്തം ദാനം ചെയ്യന്നത് ആരോഗ്യത്തിന് നല്ലതെന്ന് ജില്ലാ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ ബിനിജ. രക്തദാനം പല അസുഖങ്ങളേയും തടയുന്നു. രക്തം ദാനം ചെയ്യുവാൻ എല്ലാവരും സന്നദ്ധരാകണം. തോണിച്ചാൽ മാതൃവേദിയും കെ സി വൈ എം ഉം സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ജീവന്റെ തുള്ളി രക്തദാന ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘടാനം ചെയ്തു. എടവക പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ലിസി ജോൺ മുഖ്യപ്രഭാഷണം നടത്തി. തോണിച്ചാൽ ഇടവക വികാരി ഫാ ജസ്റ്റിൻ മുത്താനിക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജന പ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും ആദരിച്ചു . ക്യാമ്പിൽ 57 പേർ രക്തദാനം നടത്തി. എല്ലാ മൂന്ന് മാസം കൂടുമ്പോഴും രക്തദാന ക്യാമ്പ് തുടരുമെന്ന് മാതൃവേദി, കെ സി വൈ എം ഭാരവാഹികൾ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *