മുഖ്യമന്ത്രിയുടെ രാജി;യു.ഡി.എഫ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി

മാനന്തവാടി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, സ്പീക്കറിന്റെയും പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഇവര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പടയൻ മുഹമ്മദ്, പി.വി.എസ്.മൂസ,ഡെന്നിസൺ കണിയാരം, ജേക്കബ് സെബാസ്ത്യൻ, പി.വി.ജോർജ്ജ്, ടി.എ.റെജി, പി.എം.ബെന്നി, പി.ഷംസുദ്ദീൻ, മാർഗ്രരറ്റ് തോമസ് ക്ലീറ്റസ്, ഗിരിഷ് കുമാർ എം.കെ. വി.എസ്.ഗിരീഷൻ, സി.കെ.രത്നവല്ലി, പെരുമ്പിൽ അപ്പച്ചൻ, അരുൺകുമാർ ബി.സി…

വെള്ളമുണ്ട ഗവൺമെന്റ് ഐടിഐക്ക് കെട്ടിടം സർക്കാർ നിർമ്മിക്കുക. മുസ്ലിം ലീഗ്

വെള്ളമുണ്ട. വെള്ളമുണ്ടയിൽ രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഐടിഐക്ക് നാട്ടുകാർ വാങ്ങി നൽകിയ സ്ഥലത്ത് കെട്ടിട നിർമ്മാണം തുടങ്ങാത്ത സർക്കാർ നടപടി പ്രതിഷേധ അർഹം നാട്ടുകാർ ഭൂമി നൽകിയാൽ കെട്ടിടം സർക്കാർ നിർമ്മിക്കുന്ന് വകുപ്പ് മന്ത്രി. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ച് പറഞ്ഞതല്ലാതെ പിന്നീട് ഒരു കാരൃവും നടന്നില്ല ഇപ്പോഴും വാടക കെട്ടിടത്തിലാണ്…

മാനന്തവാടി ചുണ്ടമുക്കിൽ ഒരാൾ കിണറ്റിൽ വീണു

മാനന്തവാടി ചുണ്ടമുക്കിൽ ഒരാൾ കിണറ്റിൽ വീണു. രാത്രി 8 മണിയോടെയാണ് സംഭവം.നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി.തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കുകളില്ല. അന്വേഷണം നടത്തുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പ്:കല്‍പ്പറ്റ മണ്ഡലത്തില്‍ വയനാട്ടില്‍നിന്നുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ വയനാട്ടില്‍നിന്നുള്ള നേതാക്കളില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം. കല്‍പ്പറ്റ സീറ്റ് ജില്ലയ്ക്കു പുറമേനിന്നുള്ള നേതാവിനു നല്‍കിയേക്കുമെന്നു സൂചനയുടെ പശ്ചാത്തലത്തിലാണിത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമേ മുസ്‌ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റിയും സീറ്റ് വയനാടിനു പുറത്തുള്ളവര്‍ക്കു നല്‍കരുതെന്ന നിലപാട് കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെപിസിസി…

വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഫണ്ട് വെക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത്

മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഫണ്ട് വെക്കാനാ വില്ലെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉത്തരവ്. ഉത്തരവിനെ തുടര്‍ന്ന് പുതിയ പ്രൊജക്ടുകളോ മരുന്നിനുള്‍പ്പെടെയുള്ള ഫണ്ടുകളോ ഈ വര്‍ഷത്തെ ബജറ്റിലില്ല.ഫണ്ടുകളും പ്രൊജക്ടുകളും ഇല്ലാതായ തോടെ ആശുപത്രിയുടെ ദൈനംദിന ചിലവുകള്‍ ഉള്‍പ്പെടെ മറ്റ് കാര്യങ്ങളും പ്രതിസന്ധിയിലേക്ക്. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനമായിരുന്ന മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി…

പോസ്റ്റല്‍ ബാലറ്റ്: അപേക്ഷാ ഫോം വയനാട് ജില്ലയിൽ വിതരണം തുടങ്ങി

കൽപ്പറ്റ:ജില്ലയിലെ 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്തു തുടങ്ങി. പോസ്റ്റല്‍ വോട്ടിനായി റിട്ടേണിങ് ഓഫീസര്‍ക്ക് ഫോം 12-ഡിയിലാണ് സമ്മതിദായകന്‍ അപേക്ഷ നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടില്‍ നേരിട്ടെത്തിക്കുകയും…

ആവശ്യ സര്‍വ്വീസ് മേഖല ജീവനക്കാര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം, മാര്‍ച്ച് 17 നകം റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍, മീഡിയ റിപ്പോര്‍ട്ടര്‍മാര്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തി. ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്‌സ് , ജയില്‍, എക്‌സൈസ്, മില്‍മ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ് ആര്‍.ടി സി, ട്രഷറി, വനം കേന്ദ്ര സര്‍ക്കാര്‍…

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്: മത്സരങ്ങളിൽ പങ്കെടുക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പോസ്റ്റർ നിർമ്മാണം, മൊബൈൽ വീഡിയോ നിർമാണ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ പ്രമേയം. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org. ഫോൺ: 0471-2724740.

വയനാട് ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് . 117 പേര്‍ക്ക് രോഗമുക്തി . 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (5.03.21) 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 117 പേര്‍ രോഗമുക്തി നേടി. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27251 ആയി. 25741 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1264 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…