കവിത .പെരുന്നാളമ്പിളി


Ad
പെരുന്നാളമ്പിളി
(മാലിക് മുഹമ്മദ് മൂടമ്പത്ത് )
…………………………………………..
ആകാശത്തമ്പിളി വന്നേ.
ആനന്ദം പൂത്തുവിടർന്നേ.
പൂങ്കുയുലിൻ ചുണ്ടിലൊരീണം
പൂങ്കാറ്റത്‌ പാടിനടന്നേ ,
അല്ലാഹു അക്ബർ.
തക്ബീർ നാദം
അഹദിൻ പ്രകീർത്തന ഗാനം
ആമോദമായ്‌. ആവേശമായ്‌ 
അനുരാഗത്തേൻ രാഗമായ്‌.
ഷംസും ഖമറും നൂറു നുജൂമുകൾ 
പൊട്ടിവിടർന്നൊരു പൂന്തോട്ടം . 
ആ പൂന്തോട്ടത്തിൻ കീഴേ മാമല
തൊട്ടു തലോടും വെൺമേഘം 
മേഘച്ചുരുളിൽ നിന്നും പൊഴിയും 
മഴയുടെ മോഹന സംഗീതം
ആ സപ്തസ്വര പ്രിയരാഗമിലിളകും
പൂവും  തളിരില പുൽക്കൊടിയും .
പെരുന്നാളിൻ സന്തോഷത്തിരു-
നാളു പിറന്നൊരു സന്ദേശം 
പെരിയോന്റെ മഹത്വമതോതും
ഖൽബുകളിൽ നിറസായൂജ്യം.  
അല്ലാഹു അക്ബർ.   
അല്ലാഹു അക്ബർ. 
അല്ലാഹു അക്ബർ തക്‌ബീർ നാദം
അഹദിൻ പ്രകീർത്തന ഗാനം
ആമോദമായ്‌. ആവേശമായ്‌
അനുരാഗത്തേൻ രാഗമായ്‌.
…..
[മാലിക് മുഹമ്മദ് മൂടമ്പത്ത് .
വയനാട്ടിലെ ഇടവക ഗ്രാമപഞ്ചായത്തിൽ  പയിങ്ങാട്ടിരി അമ്പലവയൽ സ്വദേശി .
മാനന്തവാടിയിൽ  വ്യാപാരിയാണ് .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *