March 29, 2024

വ്യാപാരി സമൂഹത്തിന്റെ മനസ് തൊട്ട് ശ്രേയാംസ് കുമാർ

0
Screenshot 20210402 1024033.png
വ്യാപാരി സമൂഹത്തിന്റെ മനസ് തൊട്ട് ശ്രേയാംസ് കുമാർ

കല്പറ്റ: മണ്ഡലത്തിലെ വ്യാപാരികളെ കണ്ട്, ജി.എസ്.ടി.യും നോട്ടുശ്രേയാംസ് വും പ്രളയവും അവർക്കേൽപ്പിച്ച പ്രതിസന്ധികളെ കേൾക്കുകയായിരുന്നു വ്യാഴാഴ്ച കല്പറ്റ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ. മണ്ഡലത്തിലെ വ്യാപാര മേഖലയുടെ അനുഗ്രഹം തേടി അദ്ദേഹം കടകമ്പോളങ്ങൾ കയറിയിറങ്ങി.
വ്യാഴാഴ്ച രാവിലെ 11 ന് പടിഞ്ഞാറത്തറ ടൗണിലായിരുന്നു വ്യാപാരി സമ്പർക്ക പരിപാടിയുടെ തുടക്കം. പലചരക്ക് കടകളിലും ടെക്സ്റ്റൈൽ ഷോറൂമുകളിലും ബേക്കറികളിലും ഹോട്ടലുകളിലുമെല്ലാം കയറി കടയുടമകളോടും ഉപഭോക്താക്കളോടും സംസാരിച്ചു, വോട്ടഭ്യർഥന നടത്തി. ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരോട് അല്പനേരം കുശലസംഭാഷണം നടത്തിയ ശേഷം നേരെ കാവുംമന്ദത്തേക്ക് തിരിച്ചു. 
 ചെന്നലോട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും തൊട്ട് മുമ്പിലെ ലൂയിസ് മൗണ്ട് ആശുപത്രിയിലും കയറിയ ശ്രേയാംസിനെ മദർ ഗ്രേസി, സിസ്റ്റർ ബ്രിജിത്ത്, ഡോക്ടർമാരായ മെഹബൂബ് റസാഖ്, പി.കെ. ചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കാവുംമന്ദത്തെ കുടുംബശ്രീ തയ്യൽ യൂണിറ്റായ സ്മാർട്ട് അപ്പാരൽസിലേക്കാണ് സ്ഥാനാർഥി ആദ്യം ചെന്നത്. അവിടെ തയ്യൽ ജോലി ചെയ്യുകയായിരുന്ന ഷൈലജയോടും സുമയോടും വോട്ടഭ്യർഥന നടത്തിയ ശേഷം ടൗണിലേക്ക് നടന്നുകയറി. ടൗണിലെ കടകൾ ഒന്നൊഴിയാതെ കയറിയിറങ്ങിവേയാണ് ഐക്കരത്താഴത്ത് സെബാസ്റ്റ്യൻ നടത്തുന്ന ബ്രദേഴ്സ് മില്ലിലെത്തുന്നത്. “ഇങ്ങോട്ടൊന്നും പറയണ്ട. വോട്ട് ചെയ്യും. ഇവിടെ വരുന്നവരോടൊക്കെ വോട്ട് ചെയ്യാൻ പറയുകയും ചെയ്യും. വലിയ ഭൂരിപക്ഷത്തിന് ജയിക്കും. ധൈര്യമായി പോയിട്ട് വാ” – അടിയുറച്ച ഇടത് അനുയായിയായ സെബാസ്റ്റ്യന് സംശയമേതുമില്ല.
സ്ഥാനാർഥിയുടെ പര്യടന പരിപാടി പുരോഗമിക്കവേ പാട്ടും മേളവുമായി ഒരു സംഘം വിദ്യാർഥികൾ കാവുമന്ദം അങ്ങാടിയിൽ വന്നിറങ്ങി. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പ്രചാരണാർഥം ഫ്ളാഷ് മോബുമായി എത്തിയ എ.ഐ.എസ്.എഫ്. പ്രവർത്തകരായിരുന്നു അത്. നട്ടുച്ചയിലെ പൊരിവെയിലിനെ വകവെക്കാതെ അവർ നടുറോഡിൽ നൃത്തവിസ്മയം തീർത്തു. 
ഇതിനിടെ കാലിക്കുനി മേലേ പാലവയൽ തറവാട്ടിലും സ്ഥാനാർഥി കയറി. തറവാട്ടുകാരണവർ നൂറുവയസ്സു പിന്നിട്ട അച്ചപ്പൻ നേരിട്ടാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പ്രദേശത്തെ രൂക്ഷമായ കുടിവെള്ള പ്രശ്നവും ട്രൈബൽ വകുപ്പിൽ വീടു അനുവദിച്ചിട്ടും നിർമാണ പ്രവൃത്തി പൂർത്തിയാക്കാത്ത കാര്യവും ശ്രേയാംസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ജയിച്ചാൽ കുടിവെള്ളം എത്തിക്കുന്നതിനും വീടുപണി പൂർത്തിയാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.വി. ശ്രേയാംസ് കുമാർ ഉറപ്പു നൽകി. 
ഉച്ച കഴിഞ്ഞ് മൂന്നിന് കല്പറ്റ ഗൂഡലായ് റോഡിലെ കനറ ബാങ്ക് പരിസരത്ത് നിന്നാണ് വ്യാപാരി സമ്പർക്ക പരിപാടി തുടങ്ങിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *