April 26, 2024

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഒന്നാമത്

0
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഒന്നാമത്  

2020 – 21 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മാതൃകയായി. 12,48,54,000 രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ച് തുക കൈമാറി. 2,91,49,579 രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ച് വിവിധ ഇനങ്ങളിൽ കുടിശിക ഉണ്ട്. ആകെ ചില വഴിച്ചത് 15,40,03,579 കോടി രൂപയാണ്. ഇത് ജില്ലയിൽ സർവ്വ കാലറെക്കോഡാണ്. കോവിഡ് പ്രതിസന്ധികൾക്കിടയും ആയിരത്തിൽ അധികം വ്യക്തികൾ ഇത്തവണ തൊഴിലുറപ്പിൽ പങ്കാളികൾ ആയിട്ടുണ്ട്. ആകെ തൊഴിൽ ദിനങ്ങൾ 3,08,627 ആണ്. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങൾ 1202 ആണ്. കിണറുകൾ, തൊഴുത്തുകൾ, ആട്ടിൻ കൂട്, കോഴിക്കൂട് എന്നീ വ്യക്തിഗത ആസ്തികളും ഗ്രാമീണ റോഡുകളും തോടുകൾ പുനരുദ്ധീകരിക്കൽ എന്നിവയും ഇതിനു പുറമേ കമ്പോസ്റ്റ് പിറ്റ് സോക്പിറ്റ് , അസോള ടാങ്ക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *