ഐ ലീഗ് മികച്ച കളിക്കാരൻ എമിൽ ബെന്നിയെ അനുമോദിച്ചു


Ad
 ഐ ലീഗ് മികച്ച കളിക്കാരൻ എമിൽ ബെന്നിയെ അനുമോദിച്ചു
കൽപ്പറ്റ: ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയ ഗോകുലം കേരള ടീമിലെ മികച്ച കളിക്കാരൻ എമിൽ ബെന്നിയെ മാതൃ വിദ്യാലയമായ കൽപ്പറ്റ  എസ്.കെ.എം ജെ ഹയർ സെക്കൻഡറി സ്കൂൾ അനുമോദിച്ചു. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ  എസ്.കെ.എം.ജെയിലാണ് എമിൽ പഠിച്ചത്. എസ്.കെ.എം. ജെ മൈതാനത്ത് പന്ത് തട്ടിയായിരുന്നു, തുടക്കം. പിന്നീട് വിദേശ രാജ്യങ്ങളിലടക്കമുള്ള ടൂർണമെൻറുകളിൽ കളിച്ചു. സെപ്റ്റ് പരിശീലകരായ ബൈജു, അയൂബ്, രാജേഷ് എന്നിവരുടെ ശിക്ഷണത്തിൽ മികച്ച ഫുട്ബാളറായി വളരുകയായിരുന്നു, എമിൽ ബെന്നി.
തൃക്കൈപ്പറ്റ സ്വദേശിയാണ് എമിൽ.
അനുമോദന സമ്മേളനം സ്കൂൾ പ്രിൻസിപ്പാൾ  എ സുധാറാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ്  പി.സി നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ  എം.കെ അനിൽകുമാർ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ എ.സുധാറാണി ഉപഹാരം സമ്മാനിച്ചു. സീനിയർ അസിസ്റ്റൻ്റ്  എം.പി.കൃഷ്ണകുമാർ, കായികാധ്യാപകരായ ഡൈനി കെ.വർഗീസ്, അരുൺ ടി. ജോസ്, അധ്യാപകരായ എം.സി രമാ മണി പി.അനിത, ടി.എം അനൂപ്, എം.വിവേകാനന്ദൻ ,കെ ഷാജി,ബെന്നി എന്നിവർ സംസാരിച്ചു. എമിൽ ബെന്നി മറുപടി പ്രഭാഷണം നിർവഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *