August 4, 2026

വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് ലോക ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

0
IMG-20210410-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് ലോക ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

പൊഴുതന: ഡോക്ടർ സാമുവേൽ ഹാനിമാന്റെ 266 ആം ജന്മ ദിനമായി ഇന്ന് ആചരിക്കുന്നു. വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയലാംകുന്ന് പണിയ കോളനിയിൽ ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു. ഡോ ഹുസ്ന ബാനു ആരോഗ്യ പരിപാലനം ഹോമിയോപതിയിലൂടെ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ഡോ അരുൺ ബേബി, ഡോ അനു ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ ക്യാമ്പും, ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണവും സംഘടിപ്പിച്ചു. കുട്ടികൾക്കുള്ള ചിത്ര രചനാ മത്സരവും ഇതിനോടൊപ്പം നടത്തി. വിജയികൾക്കുള്ള സമ്മാനം ട്രൈബൽ പ്രമോട്ടർ ലീല നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *