സംരക്ഷണഭിത്തിയില്ല . ശ്രദ്ധയൊന്ന് തെറ്റിയാൽ ആഴക്കുഴിയിൽ വീഴും.


Ad
സംരക്ഷണഭിത്തിയില്ല . ശ്രദ്ധയൊന്ന് തെറ്റിയാൽ ആഴക്കുഴിയിൽ വീഴും.
..
പടിഞ്ഞാറത്തറ റോഡിലെ വൻ വളവ് വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു. ചെന്നലോടിന് സമീപമുള്ള ടീച്ചർ മുക്കിലാണ് സംരക്ഷണഭിത്തി ,ട്രാഫിക് ബോർഡുകൾ ഇല്ലാത്തതാണ്.  തെരുവുവിളക്കുകൾ ഇല്ലാത്തതും ഉള്ളതിൽ പലതും പ്രകാശിക്കാത്തതും രാത്രിയിൽ അപകടസാധ്യത വർധിപ്പിക്കുന്നു ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിയാൽ റോഡരികിലെ ആഴമുള്ള കുഴിയിൽ ആണ് വാഹനങ്ങൾ പതിക്കുക വർഷങ്ങൾക്കു മുമ്പ് നവീകരണം തുടങ്ങിയ, കൽപ്പറ്റ- പടിഞ്ഞാറത്തറ റോഡ് ടാറിങ് പൂർത്തിയാക്കിയത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പാണ്.ഓവുചാൽ നിർമ്മാണം അടക്കം ഒട്ടേറെ ജോലികൾ ബാക്കിയുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം തുടർ പ്രവർത്തനം നടക്കുന്നില്ല. ടാറിംഗ് കഴിഞ്ഞതോടെ വാഹനങ്ങൾ വേഗത വർദ്ധിപ്പിക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട് . ദിവസങ്ങൾക്കിടയിൽ റോഡിൽ 2 അപകടങ്ങൾ ആണ് സംഭവിച്ചത്. ലൂയിസ് മൗണ്ട് ആശുപത്രിക്ക് സമീപം ജീപ്പും കാറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. സംരക്ഷണഭിത്തി അടക്കമുള്ള റോഡ് പ്രവർത്തി മുഴുവൻ പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *