വര്‍ധിച്ചുവരുന്ന കള്ള ടാക്സികൾ തടയണം; എ ഐ ടി യു സി


Ad
വര്‍ധിച്ചുവരുന്ന കള്ള ടാക്സികൾ തടയണം; എ ഐ ടി യു സി

തിരുനെല്ലി പഞ്ചായത്തില്‍ വര്‍ധിച്ചുവരുന്നു കള്ള ടാക്‌സികള്‍ നിരോധിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് വയനാട് ജില്ല മോട്ടോര്‍ തൊഴിലാളി യൂണിയന്‍ തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങളാണ് ടാക്‌സിക്ക് പകരം സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്ന കള്ള ടാക്‌സികള്‍ പൊതുജനങ്ങള്‍ ഭാഹിഷ്‌കരിക്കാന്‍ തയ്യാറാവണം. ഇത്തരം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും യാത്രകാര്‍ക്ക് ലഭിക്കില്ല.നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ കള്ള ടാക്‌സികള്‍ വഴിയില്‍ തടയുമെന്നും യാത്രകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിനു തൊഴിലാളികള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.യോഗത്തില്‍ കെ കൃഷ്ണന്‍കുട്ടി, പി വി വേണുഗോപാല്‍, ഫ്രാന്‍സിസ്, ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *