കൊവിഡ് വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മാനന്തവാടി മുനിസിപ്പാലിറ്റി തീരുമാനം


Ad
കൊവിഡ് വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മാനന്തവാടി മുനിസിപ്പാലിറ്റി തീരുമാനം

വാർഡുകളിൽ ആർ.ആർ.ടി യോഗം ചേരാനും എല്ലാവർക്കും വാക്സിനേഷൻ എടുപ്പിക്കാനും തീരുമാനമായി. വാക്സിനേഷൻ പൂർത്തീകരണത്തിനായി ജനങ്ങൾ സഹകരിക്കണമെന്നും നഗരസഭ. കൊവിഡിന്റെ രണ്ടാം ഘട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചത്.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നഗരസഭയോഗം ചേർന്നാണ് തീരുമാനങ്ങൾ എടുത്തത്.

മെഡിക്കൽ കോളജ്
പി.പി. യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ കൗൺസിൽ യോഗത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. ജില്ലയിൽ മറ്റ് രണ്ട് നഗരസഭകളിലും കൊവിഡ്  പ്രതിരോധത്തിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ മാനന്തവാടി നഗരസഭ നിരോധനാജ്ഞയിൽ നിന്നും ഒഴിവായിരുന്നു. പ്രതിരോധ പ്രവർത്തത്തിന്റെ ഭാഗമായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നു. വാർഡ് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആർ.ആർ.ടി. യോഗങ്ങൾ ചേർന്ന് വാക്സിനേഷൻ നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു. കച്ചവട സ്ഥാപനങ്ങൾ അണുവിമുക്തമാക്കാനും തിരുമാനിച്ചതായി നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ പി.വി.എസ്. മൂസ, നഗരസഭ സെക്രട്ടറി കെ.ജി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *