ചീരവയലിലെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം: കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് അഭിനന്ദനം


Ad
ചീരവയലിലെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം: കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് അഭിനന്ദനം

 പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിച്ച കെ.എസ്.ഇ.ബി. പനമരം ഓഫീസ് ജീവനക്കാരെ പ്രദേശവാസികള്‍ അഭിനന്ദിച്ചു. ആവശ്യത്തിന് പോസ്റ്റുകള്‍ സ്ഥാപിച്ചും താഴ്ന്നു കിടക്കുന്ന ലൈനുകള്‍ ഉയര്‍ത്തിയുമാണ് വൈദ്യുതി വിതരണം സുഗമമാക്കിയത്. ഈ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ താഴ്ന്നാണ് കിടന്നിരുന്നത്. തന്‍മൂലം തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ആളുകള്‍ ഭയന്നിരുന്നു. വിവരമറിഞ്ഞ് പനമരം കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചും ലൈന്‍ വലിച്ചും ഇന്നലെ വൈകീട്ടാണ് ചീരവയല്‍കുന്നിലെ വൈദ്യുതി തകരാര്‍ പരിഹരിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ അഭിനന്ദനമറിയിച്ചു. യോഗത്തില്‍ ജോഷി ജയിംസ്, ദേവസ്യ പുതുപറമ്പില്‍, ജോയി പുതിയാപറമ്പില്‍, ജോസഫ് മാനുവല്‍, ജോര്‍ജുകുട്ടി പുതുക്കളത്തില്‍, മേരി പുതിയാപറമ്പില്‍, ഗ്രേസി ജോര്‍ജ്, ഷെല്‍മി ഫിലിപ്, ലിന്‍സി ജോഷി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *