June 3, 2026

വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്.

0
IMG20210420092033.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്. സാമൂഹിക അകലവുമില്ല. തിരക്ക് കാരണം വാക്സിൻ ലഭിക്കാതെ നിരവധി പേർ തിരിച്ച് പോകുന്നുമുണ്ട്. 10 മണി മുതലാണ് വാക്സിനേഷൻ നൽകുന്നതെങ്കിലും അതിരാവിലെ തന്നെ നീണ്ട നിരയാണ്. പ്രായമായവരാണ് അധികവും. അതേ സമയം രണ്ടാം ഘട്ട വാക്സിനെടുക്കേണ്ടവർക്കും വാക്സിൻ ലഭിക്കാൻ വൈകുകയാണ്. ഒന്നാം ഘട്ടമെടുക്കുന്നയിടത്തെ തിക്കും തിരക്കും മൂലം രണ്ടാം ഘട്ടക്കാരും മടങ്ങു യാണ്. ഓൺലൈൻ ബുക്കിംഗ് സൗകര്യമുണ്ടങ്കിലും ഗ്രാമീണ മേഖലയിൽ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്. രാവിലെടോക്കൺ എടുക്കുന്നവർക്ക് തിരക്ക് മൂലം വൈകുന്നേരമാണ് വാക്സിൻ ലഭിക്കുന്നത്. പേര് രജിസ്ട്രർ ചെയ്യുന്നിടത്ത് സാമൂഹിക അകലം പാലിക്കപ്പെടുന്നുമില്ല
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *