മെഡിക്കൽ – പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു


Ad
മെഡിക്കൽ – പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബിആർസി യുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു 2020-21 വർഷം ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ കാഴ്ച, ശ്രവണ, ചലന വൈകല്യ ക്യാമ്പിനെ തുടർന്ന് അനുവദിച്ച സഹായക ഉപകരണങ്ങളും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഭിന്നശേഷി കുട്ടികൾക്ക് ഓൺലൈൻ ക്ലാസിന് സഹായകമായ ടാബ്‌ലറ്റുകളുമാണ് വിതരണം ചെയ്തത്.
 പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു മാനന്തവാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ കെ മുഹമ്മദലി അലി ട്രെയിനർ അനൂപ് കുമാർ ആർ ആർ സ്പെഷ്യൽ എഡുക്കേറ്റർ ഇബ്രാഹിം എം എം സി ആർ സി കോഡിനേറ്റർ കെ എസ് ആനന്ദ് എന്നിവർ സംസാരിച്ചു.
67 കുട്ടികൾക്ക് ചലന സഹായ ഉപകരണങ്ങളും , 230 കണ്ണടകളും , 21 ടാബ്‌ലറ്റുകളും , 20 ശ്രവണ സഹായ ഉപകരണങ്ങളുമാണ് ഈ വർഷം വിതരണം ചെയ്തത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *