അടച്ചുറപ്പുള്ള വീടില്ലാതെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍


Ad
അടച്ചുറപ്പുള്ള വീടില്ലാതെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

വെള്ളമുണ്ട: അടച്ചുറപ്പുള്ള വീടില്ലാതെ ദുരിതത്തില്‍ ആദിവാസി കൂടുംബങ്ങള്‍. നിന്നു തിരിയാന്‍ പോലുമാകാത്ത കൂരയില്‍ സ്വസ്ഥമായൊന്ന് കിടക്കാന്‍ പോലും കഴിയാതെ ആദിവാസി കുടുംബം നരകജീവിതം നയിക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ചെക്കോത്ത് പണിയ കോളനിയിലെ ബാബുവിന്റെയും, സമീപത്തെ കുടുംബവുമാണ് കിടപ്പാടമില്ലാതെ അധികൃതരുടെ കനിവുതേടുന്നത്. അഞ്ചു വര്‍ഷമായി പ്ലാസ്റ്റിക് കൂരയില്‍ കഴിയുന്ന ഇവര്‍ വീടിനു വേണ്ടി കയറിയിറങ്ങാത്ത ഇടമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് വീട് പാസായിട്ടുണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല.
പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിര്‍മിച്ച ഇടുങ്ങിയ കൂരയില്‍ പകല്‍ സമയങ്ങളിലെ കടുത്ത ചൂടും, രാത്രിയിലെ തണുപ്പും സഹിച്ചാണ് കുഞ്ഞുങ്ങളടക്കം താമസിക്കുന്നത്. പേരിനൊരു വീട് എന്നതിനപ്പുറം കിടന്നുറങ്ങാനൊരിടമായി ഈ കുടില്‍ ഉപയോഗിക്കാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ വൃദ്ധയായ ആദിവാസി വീട്ടമ്മയുടെ കോണ്‍ക്രീറ്റ് വീടും തകര്‍ച്ചയുടെ വക്കിലാണ്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന വീട് ഉപേക്ഷിച്ച് ഈ അമ്മയും പ്ലാസ്റ്റിക് കൂരയിലാണ് താമസം. ബാണാസുര സാഗര്‍ ഡാമിനു മുന്‍വശത്താണ് കിടന്നുറങ്ങാന്‍ കൂരയില്ലാതെ ആദിവാസികള്‍ ദുരിതമനുഭവിക്കുന്നത്

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *