April 19, 2024

കോവിഡ്: തലപ്പുഴ, മേപ്പാടി, കാട്ടിക്കുളം സിഎഫ്എൽടിസികൾ ഒരുങ്ങി

0
Img 20210427 Wa0007.jpg
കോവിഡ്: തലപ്പുഴ, മേപ്പാടി, കാട്ടിക്കുളം സിഎഫ്എൽടിസികൾ ഒരുങ്ങി

മാനന്തവാടി: കോവിഡ് രണ്ടാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകളുടെ
ഭാഗമായി ജില്ലയിൽ വീണ്ടും
സിഎഫ്എൽടിസികൾ ഒരുങ്ങി. തലപ്പുഴയിലെ വയനാട് ഗവ. എൻജിനിയറിങ് കോളജിൽ
ഇന്നലെ സിഎഫ്എൽടിസി പ്രവർത്തനം തുടങ്ങി. തവിഞ്ഞാൽ പഞ്ചായത്തിന്റെ
നേതൃത്വത്തിൽ ആദ്യഘട്ടമായി 150 കിടക്കകളാണ്ഇവിടെ തയാറാക്കുന്നത്. ഒരു
റൂമിൽ 4 കിടക്കകളും അനുബന്ധ സൗകര്യവുമാണ് ഒരുക്കിയത്. ലേഡീസ്
ഹോസ്റ്റലിന്റെ 3 നില കെട്ടിടത്തിലെ 50 റൂമുകളാണ് ഇതിന് നീക്കിവച്ചത്.
സെന്റർ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെയും ഭക്ഷണ സൗകര്യവും മെഡിക്കൽ
ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, സെക്രട്ടറി ബിന വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.ബിജു, സ്ഥിരം സമിതി അധ്യക്ഷരായ ജോസ് കൈനിക്കുന്നേൽ, എം. ഖമുറുന്നിസ
എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
 മേപ്പാടി പോളിടെക്നിക്കിലെ സിഎഫ്എൽടിസിയിൽ 100 കിടക്കകളും തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം കമ്യൂണിറ്റി സെന്ററിൽ
78 കിടക്കകളുമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാം നിര ചികിത്സാ സൗകര്യങ്ങൾക്കായി ആരോഗ്യവകുപ്പിന്റെ തരിയോട് ട്രിനിങ് സെന്ററും സജ്ജീകരിച്ചു. 90 കിടക്കകളാണ് ഇവിടെയുള്ളത്. സർക്കർ നിർദേശപ്രകാരം സിഎഫ്എൽടിസികളുടെ പ്രവർത്തനത്തിന് അതാത്
പഞ്ചായത്തുകളാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. നിലവിലെ സൗകര്യം തികയാതെ
വന്നാൽ കുടുതൽ സിഎഫ്എൽടിസികൾ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രാഥമിക
നടപടികൾ ആരംഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *