നിയന്ത്രണ ദിനത്തിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുടുംബത്തെ തടഞ്ഞ പോലീസുകാരനെതിരെ നടപടി വേണമെന്ന്


Ad
നിയന്ത്രണ ദിനത്തിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുടുംബത്തെ തടഞ്ഞ പോലീസുകാരനെതിരെ നടപടി വേണമെന്ന് 
വെള്ളമുണ്ട: കോവിഡ് നിയന്ത്രണം കർശനമാക്കിയ ശനിയാഴ്ച ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടെ വാഹനം അരമണിക്കൂറോളം തടഞ്ഞിട്ട വെളളമുണ്ട പോലീസ് സ്റ്റേഷനിലെ ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ല കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകി. തൊണ്ടർനാട് കുത്തോം അമ്പാടൻ അഫ്സൽ ആണ് പരാതിക്കാരൻ. ഭാര്യയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി ഡോകടർക്ക് കാണിക്കാനായി കൊണ്ടു പോവുന്നതിനിടെ വെളളമുണ്ടയിൽ വെച്ച് എല്ലാ രേഖകളും കാണിച്ചിട്ടും സ്റ്റേഷനിലെ പോലീസുകാരൻ അര മണിക്കൂറോളം തടഞ്ഞിട്ട് ഭാര്യയുടെ മുമ്പിൽ വെച്ച് അസഭ്യവർഷം നടത്തിയതായാണ് പരാതി. കൽപ്പറ്റയിലെത്തുന്നതിന് മുമ്പായി പലയിടത്തും വാഹന പരിശോധനയുണ്ടായതായും എന്നാൽ എല്ലാവരും പെട്ടെന്ന് പോകാനനുവദിച്ചെന്നും വെളളമുണ്ടയിലെ പോലീസുകാരൻ മാത്രമാണ് മാന്യതയില്ലാതെ പെരുമാറിയതെന്നും പോലീസ് സേനക്ക് ദുഷ് പേരുണ്ടാക്കുന്ന ഇയാൾക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *