April 20, 2024

കൊവിഡ് പ്രതിരോധം; ജില്ലയില്‍ ഇതുവരെ 7868 കേസുകള്‍ രജിസ്റ്റർ ചെയ്തു- ജില്ലാ പോലീസ് മേധാവി

0
A 21 554x430.jpeg
കൊവിഡ് പ്രതിരോധം;

ജില്ലയില്‍ ഇതുവരെ 7868 കേസുകള്‍ രജിസ്റ്റർ ചെയ്തു- ജില്ലാ പോലീസ് മേധാവി
കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് നടത്തി വരുന്ന പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളുടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 7868 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1802 പേരെ അറസ്റ്റ് ചെയ്യുകയും 3988 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 148 കേസുകള്‍ ക്വാറന്റൈന്‍ ലംഘിച്ചതിന് എടുത്ത കേസുകളാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 27803 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 6044 പേര്‍ക്കെതിരെയും പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 133700 ഓളം ആളുകള്‍ക്ക് താക്കിത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു.
 കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഷോപ്പുകളില്‍ ഒരേ സമയം തന്നെ കൂടുതല്‍ ആളുകളെ കയറ്റരുതെന്നും ആരാധനാലയങ്ങളില്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് പ്രാര്‍ഥന നടത്തരുതെന്നും വിവാഹം-മരണം എന്നി ചടങ്ങുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുതെന്നും, കൂടാതെ കണ്ടൈന്‍മെന്റ് സോണുകളില്‍ പോലീസ് നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ടെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *