പോസ്റ്റർ പ്രകാശനം ചെയ്തു
കൽപ്പറ്റ: വനിത ശിശു വികസന വകുപ്പിന് കീഴിലെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയടങ്ങുന്ന പോസ്റ്റർ ഡെപ്യൂട്ടി കളക്ടർ വി. അബൂബക്കർ (ഡിസാസ്റ്റർ മാനേജ്മെൻ്റ്) ജില്ലാ വനിത ശിശുവികസന ഓഫീസർ കെ.വി ആശമോൾക്ക് നൽകി പ്രകാശനം ചെയ്തു. ഓറഞ്ച് ദി വേൾഡ് ക്യാംപയിനിൻ്റെ ഭാഗമായി വിധവാ സെല്ലും, ഗാർഹിക പീഡനം തടയുന്നതിനായി പ്രവർത്തിക്കുന്ന ജില്ലാ തല മോണിറ്ററിംഗ് സെല്ലും സംയുക്തമായാണ് പരിപാടി നടത്തിയത്. വനിത സംരക്ഷണ ഓഫീസർ എ. നിസ്സ, ശിശു സംരക്ഷണ ഓഫീസർ ടി.യു. സ്മിത, വിമൺ സെൽ സി.ഐ ഉഷാകുമാരി, ഡി.എൽ.എസ്.എ, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, സമൂഹ്യനീതി വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Leave a Reply