September 19, 2026

പുളിഞ്ഞാൽ സ്കൂളിൽ 30 ലക്ഷം രൂപയുടെ ലാപ് ടോപുകൾ വിതരണം ചെയ്തു

0
IMG_20211205_115436.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായി ലഭ്യമാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള 30 ലക്ഷം രൂപയുടെ ലാപ് ടോപ്പുകൾ പുളിഞ്ഞാൽ സ്‌കൂളില്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ് വി.ഹഷീം അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷൈജി ഷിബു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ഒ.നിർമ്മല, ലൈല.സി ,ബിന്ദു ബി ആർ,എം.കെ.രോഹിത് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *