May 20, 2024

കേരള റീട്ടെയ്ൽ ഫുട്ട് വേർ അസോസിയേഷൻ പ്രഥമ ജില്ലാ സമ്മേളനം ബുധനാഴ്ച കമ്പളക്കാട്

0
Img 20211206 142836.jpg
        

കൽപ്പറ്റ: കേരളത്തിലെ ചെറുകിട പാദരക്ഷാ വാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ  വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വെച്ച് 'വയനാട് ഫൂട്ട് ഫെസ്റ്റ് 21' എന്ന പേരിൽ പാദരക്ഷ വ്യാപാരികളുടെ ജില്ലാതല സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട് ജില്ലയിലെ മുന്നൂറിൽപ്പരം വരുന്ന ചെറുകിട പാദരക്ഷാ വാപാരികൾ ഈ പരിപാടിയിൽ പങ്കെടുക്കും. വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ സംഘടനാ ചർച്ചകൾ, മുതിർന്ന വാഹരികളെ ആദരിക്കൽ, അംഗങ്ങളുടെ മക്കളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ തുടങ്ങിയ പരിപാടികളും നടക്കും. പുതിയ കാലഘട്ടത്തിലെ വ്യാപാര സാധ്യതകളെക്കുറിച്ച് ഇന്റർനാഷണൽ ട്രെയിനർ റാഷിദ് ഗസ്സാലി ക്ലാസെടുക്കും. പുതുതായി വിപണിയിലെത്തുന്ന വിവിധയിനം ഫദരക്ഷകളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടക്കും. കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവൻ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ, കെ. ആർ. എഫ്. എ. സംസ്ഥാന പ്രസിഡന്റ് എം എൻ മുജീബ് റഹ്മാൻ, ഭാരവാഹികളായ നാഷൽ തലശ്ശേരി, വാപാരി നേതാക്കളായ പ്രസന്നകുമാർ, കെ ഉസ്മാൻ, ഒ വി വർഗീസ്, ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, ഹൈദ്രു, മുഹമ്മദലി താമരശ്ശേരി, അസ്ലം ബാവ, യൂസഫ് ട്രെൻഡോ, ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ സംബന്ധിക്കും. കെ മുഹമ്മദ് ആസിഫ് ചെയർമാനും ഷമീം പറക്കണ്ടി കൺവീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളുടെയും ജില്ലയിലെ മൂന്ന് നിയോജകമണ്ഡലം കമ്മിറ്റികളുടെയും സഹകരണത്തോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ കെ ആർ എഫ് എ ജില്ലാ പ്രസിഡന്റ് കെ സി അൻവർ, ജനറൽ സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറർ കെ കെ നിസാർ, സംഘാടക സമിതി ചെയർമാൻ കെ മുഹമ്മദ് ആസിഫ്, കൺവീനർ ഷമീം പാറക്കണ്ടി എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *