കാലം മാറുമ്പോൾ മാറി മറിയുന്ന ജീവിതങ്ങൾ

സി.ഡി. സുനീഷ്
തിരുവനന്തപരം: മാറുന്ന കാലവും കാലാവസ്ഥയും
മുമ്പോട്ട് നീങ്ങാനാകാത്ത
വിധം നമ്മുടെ അതിജീവനം ദുസ്സഹമാക്കുകയാണ്.
പേമാരി വന്നാൽ നാം ഭയത്തോടെയും ജാഗ്രതയോടെയും നിൽക്കേണ്ട അസാധാരണമായ
സാഹചര്യം ആണ് നിലവിലുള്ളത്.
പാർപ്പിടവും കൃഷിഭൂമിയും
ജീവനും നഷ്ടമാകുമ്പോൾ
പാരിസ്ഥിതീക അഭയാർത്ഥികളായി മാറുന്ന ആദ്യത്തെ
ഇരകൾ പാവങ്ങളും സാധാരണക്കാരും ആണ്.
കാർഷിക മേഖലക്ക് ഇന്നലെ വരെയുള്ള കണക്കനുസരിച്ച്
നഷ്ടം ,548 കോടി രൂപയാണ്.
62,991 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു.
1,43,236 കർഷകരുടെ കൃഷി നശിച്ചതായി കണക്കാക്കുന്നു, 100 കോടിയുടെ നഷ്ടം.
തൃശൂരിൽ മാത്രം 18,515 ഹെക്ടർ കൃഷി നാശവും 97 കോടി രൂപ നഷ്ടവും
ഉണ്ടായി.
കാലാവസ്ഥ മാറ്റം കൊണ്ട്
പരിസ്ഥിതിയിൽ ഏറെ മാറ്റങ്ങൾ ഉണ്ടായി.
താപ നില വർദ്ധിച്ചു.
മഴ കുറഞ്ഞു
വരൾച്ച കൂടി
പ്രളയം നിത്യ സംഭവമായി
നെൽവയൽ,
തണ്ണീർതടം,
ഉൾനാടൻ ജലാശയങ്ങളും
ശോഷിച്ചു.
കാടിൻ്റെ വിസ്തൃതി കുറഞ്ഞു.
ഭൂഗർഭ ജലം കുറഞ്ഞു.
കരയിലും കടലിലും
ജൈവ വൈവിധ്യം
കുറഞ്ഞു.
കാട്ടുതീ വർദ്ധിച്ചു.
ഉരുൾപൊട്ടൽ നിത്യ സംഭവമായി.
ഓരുവെള്ളം കയറ്റം രൂക്ഷമായി.
കാർഷിക മേഖലയിലെ
താപനില വർദ്ധനവും
കൃഷി നാശവും.
കടലിൽ താപനില വലിയ തോതിൽ മാറിയത് കടൽ ആവാസവ്യവസ്ഥ താറുമാറായി.
കടൽ ചൂട് 28 ഡിഗ്രി സെൽഷ്യസിൽ നിന്നും
29 ആയി മാറി. പടിഞ്ഞാറ് നിന്ന് വരുന്ന കിഴക്കോട്ടുള്ള ന്യൂന മർദ്ദ പാത്തിയും കൂടി വരുന്നതോടെ ശക്തമായ
മഴ പ്രവാഹമാണ് ഉണ്ടാകുന്നത്.
ഓരോ കാലത്തും നമ്മൾ കാത്തിരിക്കുന്ന കാലാവസ്ഥ ചക്രം മാറി
മറിഞ്ഞു.
കാലാവസ്ഥ ഉച്ചകോടിയിൽ
ചൂടുള്ള ചർച്ചകൾ
നടന്നെങ്കിലും ചൂട് കുറക്കാൻ ഉള്ള കർമ്മ
പദ്ധതികൾ എത്ര മാത്രം ആവിഷ്കരിക്കപ്പെട്ടു എന്നതിൽ വലിയ ആശങ്കയാണ് ഉണ്ടാകുന്നത്.
യുവ തലമുറയിലെ
ശ്രദ്ധേയായ പരിസ്ഥിതി പ്രവർത്തക
ഗ്രെറ്റ ത്യൂൻ ബെ പറയുന്ന വാക്കുകൾ നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നു.
,, ഗ്ലാസ്ഗോ കാലാവസ്ഥ
സമ്മേളനം (കോപ്പ് 26)
പൂർണ്ണ പരാജയമാണെന്നത്
പരസ്യമാണ്. സാധാരണ
പോലെ വ്യവസായം മുമ്പോട്ട് കൊണ്ട് പോവാൻ
ഉള്ള ബ്ലാ ബ്ലാ തന്നെയാണ് അവിടെയും നടന്നത്.
സ്വയം നേട്ടമുണ്ടാക്കാൻ
രാഷ്ട്ര തലവൻമാർ പഴുതുകൾ തിരയുകയാണ്.
നമ്മെ ഇങ്ങിനെയൊരു ദുരിതത്തിലേക്ക് എത്തിച്ച
അതേ വഴിയിലൂടെ പോയാൽ ,ദുരിതമില്ലാതാക്കാനാവില്ല എന്നുറപ്പാണ്.
കാർബണടക്കമുള്ള വാതകങ്ങളുടെ ബഹിർഗമനം എത്രയും വേഗം ,വെട്ടി കുറക്കുകയാണ് വേണ്ടത്.
ലോകം
,അക്ഷരാർത്ഥത്തിൽ
തീയിൽ പൊള്ളുന്നു.
നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്ന ലോക
നേതാക്കൾ അഭിനയിക്കുകയാണ്,,
കാലാവസ്ഥ വ്യതിയാനം
അനുഭവിക്കാൻ ഉള്ളവർ വിദൂരത്തിൽ അല്ല ഇരിക്കുന്നത് ,നമ്മളിൽ തന്നെ ഈ തലമുറയിൽ തന്നെ ,ഇരകൾക്ക് മാത്രം പ്രതിരോധം തീർത്താൽ
തീരാത്ത ഈ പ്രതിസഡിക്ക് ,മരണം തന്നെയായിരിക്കുമോ
വിധി എന്നാണ് തോന്നുന്ന
തരത്തിലാണ് എല്ലാ കാര്യങ്ങളും നീങ്ങുന്നത്.
കാത്തു നിൽക്കാൻ ഒട്ടും സമയം ഇല്ലാതെ
കാലം ഓടി പോകുമ്പോൾ നാം അക്ഷരാർത്ഥത്തിൽ
നിസ്സഹായരാവുകയാണ്.



Leave a Reply