April 27, 2026

സൈക്ലിങ്ങ് അസോസിയേഷൻ യാത്രയയപ്പ് നൽകി

0
IMG_20211210_135820.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :പാവപെട്ട 5 കുടുംബ ങ്ങൾക്ക് വീടൊരുക്കുക എന്ന ലക്ഷ്യവുമായി വയനാട്ടിൽ നിന്നും ആൾ ഇന്ത്യാ സൈക്കിൾ ടൂർ നടത്താനായി യാത്ര തിരിച്ചനിജി നും, റെ നീഷിനും വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ശ്രീ. സമത് ഉത്ഘാടനം ചെയ്തു. ഡി.റ്റി.പി.സി മെമ്പർ സെക്രട്ടറി അജേഷ്. കെ.ജി. മുഖ്യതിഥി ആയിരുന്നു. വയനാട് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി , സൈലേഷ് യാത്രക്കാവശ്യമായ ടെന്റുകൾ നൽകുകയുണ്ടായി. സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലീം കടവൻ , വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് വാഞ്ചീശ്വരൻ, ജില്ലാ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, സാജിദ് .എൻ.സി, അഷറഫ് ഗ്രീൻ ഗേറ്റ്സ് ബാബു വൈദ്യർ , ബിജു തോമസ്, മുഹമ്മത് സാജിദ് എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *