April 27, 2026

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കു മരുന്ന് വേട്ട: എം.ഡി.എം.എ.മായി രണ്ട് പേർ പിടിയിൽ.

0
CollageMaker_20211210_131405981.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
 മാരക മയക്കുമരുന്നായ   എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ എക്സൈസ്റ്റ സംഘം   പിടികൂടി 
 മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. നിഗീഷിൻ്റെയും  ഇൻസ്‌പെക്ടർ എ. . പ്രജിത്തിന്റെയും,  ഐ.ബി.പി.ഒ. കെ.വി. ഷാജിമോൻ.  എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടെ മാരക മയക്കു മരുന്നായ MDMA യുമായി(69 ഗ്രാം ) കോഴിക്കോട് സ്വദേശികളായ 2 യുവാക്കൾ അറസ്റ്റ് ലായി. താമരശ്ശേരി താലൂക്ക്, കോടഞ്ചേരി വില്ലേജ്, കണ്ണോത്ത് പോസ്റ്റ്‌, ആയോത്ത് വീട്ടിൽ അബൂബക്കർ മകൻ എ. ഷഫീർ.(30),    താമരശ്ശേരി താലൂക്ക്, പുതുപ്പാടി വില്ലേജ് കൈതപോയിൽ പോസ്റ്റ്‌ ആനോരമ്മൽ വീട്ടിൽ അസീസ് മകൻ എ.  നിജാമു  (36) എന്നിവരാണ് അറസ്റ്റിലായത്.  പ്രതികൾ  മയക്കു മരുന്ന് കടത്താനുപയോഗിച്ച് മാരുതി ritz (KL 72 5770) കാറും കസ്റ്റഡിയിൽ എടുത്തു.   പി.ഒ. മാരായ പി. എ. പ്രകാശ്, ഗുഡ്. അനിൽകുമാർ, ceo മാരായ സനൂപ്, മൻസൂറലി, ഡബ്ല്യൂ. ഇ.സി.ഒ . മാരായ സൽമ, വീണ എന്നിവരും പരിശോധന പാർട്ടിയിൽ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *