September 20, 2026

ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 5.75

0
IMG_20211211_174556.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:   വയനാട് ജില്ലയില്‍ ഇന്ന് (11.12.21) 91 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 267 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യപ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.75 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133941 ആയി. 131817 പേര്‍ രോഗമുക്തരായി. നിലവില്‍ 1371 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1269 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1092 പേര്‍ ഉള്‍പ്പെടെ ആകെ 11635 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 699 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം 10, പൂതാടി 9 , നെന്മേനി 8, ബത്തേരി 7, മൂപ്പൈനാട് , തവിഞ്ഞാൽ 6 വീതം, കണിയാമ്പറ്റ 5 , മുട്ടിൽ , എടവക, വൈത്തിരി , നൂൽപ്പുഴ 4 വീതം , അമ്പലവയൽ, കൽപ്പറ്റ , തൊണ്ടർനാട് , മാനന്തവാടി 3 വീതം , മീനങ്ങാടി , പുൽപ്പള്ളി, പൊഴുതന 2 വീതം , കോട്ടത്തറ , തിരുനെല്ലി , മുള്ളൻകൊല്ലി , വെള്ളമുണ്ട , മേപ്പാടി , തരിയോട് ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *