വന്യമൃഗശല്യം വിദഗ്ധ സമിതിക്ക് രൂപം നൽകണം: എസ്.ഡി.പി.ഐ

കൽപ്പറ്റ :- ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധിയാളുകളാണ് വന്യമൃഗാക്രമണങ്ങൾക്ക് ഇരയായത്. വ്യാപകമായ കൃഷിനാശവും വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നതും ജില്ലയിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും ഗുരുതര പരിക്കേറ്റ് മരിച്ചു ജീവിക്കുന്നവർക്കും പുലരാത്ത വാഗ്ദാനങ്ങൾ നൽകുകയല്ലാതെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല. പ്രതിഷേധങ്ങളോടും പ്രതികരണങ്ങളോടും ഭരണകൂടം പുറംതിരിഞ്ഞു നിൽക്കുകയാണ്.
വിഷയം പഠിച്ച് പ്രശ്ന പരിഹാരത്തിനുള്ള പദ്ധതി തയ്യാറാക്കാൻ വനം-മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, ജന പ്രതിനിധികളും, പരിസ്ഥിതി പ്രകൃതി സംരക്ഷണ പ്രവർത്തകരും, കർഷക സംഘടനാ പ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടുന്ന വിദഗ്ധ സമിതിക്ക് രൂപം നൽകണമെന്ന് ജില്ലാ കമ്മറ്റി സർക്കാറിനോടാവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജില്ലാ ഭരണകൂടത്തിനും എം.പി, എം.എൽ.എമാർക്കും നിവേദനം നൽകാനും തുടർനടപടികളുണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചതായി നേതാക്കൾ
പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാപ്രസിഡൻ്റ് അഡ്വ:കെഎ .അയ്യൂബ് ജില്ലാ ജനറൽ സെക്രട്ടറി . ടി നാസർ
കൽപറ്റ മണ്ഡലം പ്രസിഡന്റ് എൻ ഹംസ പങ്കെടുത്തു.



Leave a Reply