May 8, 2024

നാഷണൽ ഓൺലൈൻ അബാക്കസ് മത്സരത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടി അവന്തിക

0
Img 20211211 160342.jpg
  കൽപ്പറ്റ:  കണ്ടുപിടിച്ചതും എഴുതി പഠിച്ചതുമായ കണക്കുകളിലെ കളികളിലല്ല മുട്ടിൽ സ്വദേശിനി പതിക്കൽ പുത്തൻപുരയിൽ അവന്തിക രാജേഷിനെ രാജ്യാന്തരതലത്തിൽ പ്രശസ്തയാക്കിയത്.

മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് നടന്ന നാഷണൽ ഓൺലൈൻ അബാക്കസ് മൽസരത്തിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനം നേടിയത് അവന്തികക്കിത് സ്വപ്ന നേട്ടമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് അവന്തിക രണ്ടാം സ്ഥാനം ലഭിച്ചത്. 
3 വർഷം മുൻപാണ് അവന്തിക അബാക്കസ് പരിശീലനം ആരംഭിച്ചത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അബാക്കസ് മത്സരത്തിൽ നിരവധി സമ്മാനങ്ങളും അവന്തിക വാരികൂട്ടിയിട്ടുണ്ട്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സഹോദരി അവർണ്ണികക്കും അബാക്കസ് പഠിപ്പിക്കുന്നത് അവന്തികയാണ്. കുട്ടികളുടെ ശ്രദ്ധ, ഏകാഗ്രത, ഓര്‍മ്മശക്തി, ആത്മവിശ്വാസം, കൃത്യത, വേഗത, ക്രിയാത്മകത, പഠന വൈദഗ്ധ്യം, ചിന്താശേഷി എന്നീ കഴിവുകളെ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്നതാണ് അബാക്കസിൻ്റെ പ്രത്യേകത. അബാക്കസിനോടൊപ്പം കരാട്ടെയിലും, പാട്ടിലും നൃത്തത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. 
കണിയാമ്പറ്റ അഗ്രി അസിസ്റ്റൻറ് എൻജിനീയർ പി ഡി രാജേഷിൻ്റെയും രജനി കൃഷ്ണൻ്റെയും മകളാണ് അവന്തിക രാജേഷ്.
കൽപ്പറ്റ സെൻറ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അവന്തിക മീനങ്ങാടി മാസ്റ്റർ മൈൻഡ് അബാക്കസിലെ ട്രെയിനറായ പ്രിൻസി നിബിയുടെ ശിഷ്യയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *