May 15, 2026

സി.പി.എം ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജലമായ തുടക്കം

0
IMG_20211214_173718.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്വന്തം ലേഖകൻ.
വൈത്തിരി:ചുവന്നാകാശം വിരിച്ച വൈത്തിരിയിൽ സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന് വൈത്തിരി എം. വേലായുധൻ നഗറിൽ തുടക്കമായി.
പോളിറ്റ് ബ്യൂറോ അംഗം എം .എ .ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു .
രാവിലെ 10 മണിക്ക് മുതിർന്ന പാർട്ടി നേതാവ് വി.പി.ശങ്കരൻ നമ്പ്യാർ പതാക ഉയർത്തി. 
സമ്മേളനത്തിൽ എ. വിജയരാഘവൻ ,എം.വി. ഗോവിന്ദൻ മാസ്റ്റർ ,ഇ.പി. ജയരാജൻ ,
കെ.രാധാകൃഷ്ണൻ ,പി – കെ. ശ്രീമതി ടീച്ചർ, ടി.പി.രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി പങ്കെടുക്കുന്നുണ്ട്. 
വയനാടിൻ്റെ ഭാവിയെ കണ്ട് കൊണ്ടുള്ള രണ്ടാം ഇടതുപക്ഷ സർക്കാരിൻ്റെ 
ക്രിയാത്മകമായ സാധ്യതകൾ ഇഴപിരിച്ച് ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ,വയനാട് പാക്കേജും സുസ്ഥിര ജനജീവിതവും ,കാർഷികമേഖല പ്രശ്നങ്ങളും ,വന്യ ജീവി പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും ചർച്ചയാകും എന്ന് നേതാക്കൾ വ്യക്തമാക്കി. 
ഒപ്പം മുന്നേറ്റവും ബലഹീനതകളും ചർച്ചയാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം. എ.ബേബി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മാത്രം പങ്കെടുക്കുന്ന സമ്മേളനത്തിൽ സംഘടനാ കാര്യങ്ങളുടെ ചർച്ചയും ഉണ്ടാകും .
16 ന് പ്രകടനത്തോടെ മും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *