കടുവയെ പിടികൂടാൻ നടപടികൾ ഊർജ്ജിതമാക്കിയതായി വനം വകുപ്പ് മന്ത്രി.
മാനന്തവാടി: പയ്യംമ്പള്ളിയിലും പരിസര പ്രദേശങ്ങളിലും നാട്ടിലിറങ്ങിയ കടുവയെ പിടികൂടാൻ നടപടികൾ ഊർജ്ജിതമാക്കിയതായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കടുവ വിഷയത്തിൽ ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് എൻ.സി.പി. വയനാട് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നതായി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ പറഞ്ഞു.





Leave a Reply