June 4, 2026

വയനാട് ജില്ലാ ക്ഷീര സംഗമം സംഘാടക സമിതി രൂപീകരിച്ചു

0
IMG_20211218_121536.jpg
By ന്യൂസ് വയനാട് ബ്യൂറോ
     
 മാനന്തവാടി:    ക്ഷീരവികസന വകുപ്പ്, വയനാട് ജില്ലയിലെ ക്ഷീര സംഘങ്ങൾ ക്ഷീരമേഖലയിലെ ഇതര ഏജൻസികൾ,  എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2022 ജനുവരി മാസം മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ നടത്തുന്ന വയനാട് ജില്ലാക്ഷീര സംഗമ സംഘാടക സമിതി രൂപീകരിച്ചു. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട വൈജ്ഞാനിക ഉത്സവമാക്കി സംഗമത്തെ മാറ്റിത്തീർക്കാൻ യോഗം തീരുമാനിച്ചു. സംഗമത്തിൻ്റെ ഭാഗമായി ക്ഷീര മേഖലയുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകൾ, ശിൽപ്പശാലകൾ, നാടൻ കലാ കായിക മത്സരങ്ങൾ, പൊതു സമ്മേളനം, സാംസ്കാരിക സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സ്വാഗതസംഘ രൂപീകരണയോഗം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എ കെ ജയഭാരതി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം വി വിജോൾ, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.വി ജോർജ്,  മാർഗരറ്റ് തോമസ്,  സിന്ധു സെബാസ്റ്റ്യൻ,  ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി, മിൽമ പി & ഐ ജില്ലാ മേധാവി ബിജു സ്ക്കറിയ , ഡി ഇ ഒ നിഷാദ് വി.കെ, തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി ക്ഷീരസംഘം പ്രസിഡണ്ട് പി ടി ബിജു സ്വാഗതവും അസിസ്റ്റൻ്റ് ഡയറക്ടർ വിധു വർക്കി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *