July 15, 2026

സിദ്ധ ദിനാചരണം സംഘടിപ്പിച്ചു

0
IMG_20211220_160755.jpg
By ന്യൂസ് വയനാട് ബ്യൂറോ
  

സുൽത്താൻ ബത്തേരി :
ജില്ലാ ആയുർവേദ ആശുപത്രിയിലെ സിദ്ധ വിഭാഗത്തിന്റെയും, ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അഞ്ചാം സിദ്ധ ദിനം സുൽത്താൻ ബത്തേരി പുഞ്ചവയൽ കോളനിയിൽ ആചരിച്ചു.നെന്മേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടിജി ചെറു തോട്ടിൽ കോവിഡ് പ്രതിരോധ മരുന്നായ കഫ ജ്വര കുടിനീർ കോളനിയിലെ മുതിർന്നവരായ മാളുവമ്മയ്ക്ക് നൽകി സിദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു.അഞ്ചാം സിദ്ധ ദിനത്തിന്റെ പ്രമേയമായ 'പകർച്ച വ്യാധി പ്രതിരോധം സിദ്ധ വൈദ്യത്തിലൂടെ ' എന്ന വിഷയത്തെ കുറിച്ച് കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രി സിദ്ധ മെഡിക്കൽ ഓഫീസർ ഡോ ശ്രീരാജ് ഇ. ആർ ക്ലാസ്സുകളെടുത്തു.കോളനികളിൽ കാണുന്ന ഔഷധ സസ്യങ്ങളെയും, അവയുടെ ഗുണങ്ങളെയും കുറിച്ച് ആയുഷ് ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോ: അരുൺ ബേബി ക്ലാസ്സുകളെടുത്തു.ഔഷധ സസ്യ പ്രദർശനവും, ആരോഗ്യ പോസ്റ്റർ പ്രദർശനവും, സിദ്ധ മെഡിക്കൽ ക്യാമ്പും, സിദ്ധ നാഡി പരിശോധനാ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.സുർജിത്, ഷഫീജ ,ട്രൈബൽ പ്രൊമോട്ടർ സിന്ധു, ആശ വർക്കർ വിജയ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *