July 15, 2026

ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 5.06

0
IMG_20211220_171137.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

 കൽപ്പറ്റ:  വയനാട് ജില്ലയില്‍ ഇന്ന്  46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.06 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134709 ആയി. 133061 പേര്‍ രോഗമുക്തരായി. നിലവില്‍ 921 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 852 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 624 പേര്‍ ഉള്‍പ്പെടെ ആകെ 10517 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 364 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 11, മുള്ളൻകൊല്ലി 7, തിരുനെല്ലി 5, എടവക, മീനങ്ങാടി, മുട്ടിൽ 3 വീതം, മാനന്തവാടി, പുൽപ്പള്ളി, വൈത്തിരി 2 വീതം, കൽപ്പറ്റ, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, തരിയോട്, തവിഞ്ഞാൽ, വെള്ളമുണ്ട, വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *