June 4, 2026

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0
IMG_20211220_182631.jpg
By ന്യൂസ് വയനാട് ബ്യൂറോ
പത്തനംതിട്ട ജില്ലയിലെ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ അടൂര്‍ സെന്ററില്‍ പി.എസ്.സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോട് കൂടിയുള്ള പ്ലസ് ടൂ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ബി.എ ഹിന്ദി, എം.എ യോഗ്യതയുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ 17നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കുന്നതാണ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 296496, 8547126028 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *