May 8, 2024

കടുവ പ്രശ്നം : കലാപമുണ്ടാക്കാൻ ശ്രമിക്കുന്നത് ഉത്തരവാദികൾ തന്നെ: വയനാട് പ്രകൃതി സംരംക്ഷണ സമിതി

0
Img 20211220 191519.jpg
  മാനന്തവാടി: കുറുക്കൻ മൂലയിലും പയ്യമ്പള്ളിയിലും ജനവാസ പ്രദേശങ്ങളിൽ ഇറങ്ങി കന്നുകാലികളെ കടുവ കൊല്ലുന്നതടക്കമുള്ള വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന്ന് ഉത്തരവാദികളായവർ തന്നെയാണ് ജനക്കൂട്ടത്തെ നയിച്ച് കലാപത്തിന്ന് ശ്രമിക്കുന്നത്. കടുവ നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വയനാട്ടിൽ ഇടക്കിടെ ആവർത്തിക്കാറുണ്ട്. മനുഷ്യനെ ഭക്ഷിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുമുണ്ട്. കർഷകർ ഭയവിഹ്വലാണെന്നതും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നതും സത്യമാണ്.

      അതീവ ഗുരുതരമായ ഇന്നത്തെ അവസ്ഥയ്ക്ക് കഴിഞ്ഞ 60 വർഷമായി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു-വലതു രാഷ്ട്രീയപാർട്ടികളും പഞ്ചായത്ത് മെമ്പർ മുതൽ എം.പി. വരെയുള്ള ജനതിനിധികളുമാണ് മറുപടി പറയണ്ടത്. ഒരു ലക്ഷം ഹെക്ടർ വിസ്തൃതിയുളള വയനാടൻ കാടുകളുടെ മൂന്നിൽ ഒന്ന് വരുന്ന മുപ്പത്തി ആറായിരം ഹെക്ടർ വനം തേക്ക് , യൂക്കാലിപ്റ്റസ് തുടങ്ങിയ ഏകവിളത്തൊട്ടങ്ങളാക്കിയത് ഇവരുടെ സർക്കാറുകളാണ്.ശേഷിച്ച കാടുകളിൽ കാട്ടുതീയും കന്നുകാലി മേയ്ക്കലും ടൂറിസവും പൊടിപൊടിക്കുകയാണിപ്പോൾ. ആവാസസ്ഥാനങ്ങളിൽ തീറ്റയും വെള്ളവും സ്വസ്ഥതയുംനഷ്ടപ്പെട്ട കടുവയും കാട്ടുപോത്തും ആനയും അവ തേടിയാണ് ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത്.
         സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന കക്ഷിയുടെ എം.എൽ.എയും , ജില്ലാ നേതാക്കളും മുനിസിപ്പൽൽ മെബറും ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ട വനസംരക്ഷണ ജീവനക്കാരെ വളഞ്ഞിട്ട് ഭത്സിക്കുന്നതും പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതമായ വിചിത്ര കാഴ്ചയാണ് കുറുക്കൻ മൂലയിൽ കണ്ടു കൊണ്ടിരിക്കുന്നത്. വയനാട്ടിലെ വന്യജീവി പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ പാർട്ടിയും സർക്കാറും എന്തു ചെയ്തു എന്ന് ഇക്കൂട്ടർ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്. ഭരണത്തിലും പ്രതിപക്ഷത്തുമായി 15 കൊല്ലം എം.എൽ.എ ആയവരും വന്യജീവി പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ തങ്ങളും തങ്ങളുടെ പാർട്ടിയും സർക്കാറുകളും എന്തു ചെയ്തു എന്നു വ്യക്തമാക്കാൻ ബാദ്ധ്യസ്ഥരാണ് മെബറും ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ട വനസംരക്ഷണ ജീവനക്കാരെ വളഞ്ഞിട്ട് ഭത്സിക്കുന്നതും പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതമായ വിചിത്ര കാഴ്ചയാണ് കുറുക്കൻ മൂലയിൽ കണ്ടു കൊണ്ടിരിക്കുന്നത്. വയനാട്ടിലെ വന്യജീവി പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ പാർട്ടിയും സർക്കാറും എന്തു ചെയ്തു എന്ന് ഇക്കൂട്ടർ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്. ഭരണത്തിലും പ്രതിപക്ഷത്തുമായി 15 കൊല്ലം എം.എൽ.എ ആയവരും വന്യജീവി പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ തങ്ങളും തങ്ങളുടെ പാർട്ടിയും സർക്കാറുകളും എന്തു ചെയ്തു എന്നു വ്യക്തമാക്കാൻ ബാദ്ധ്യസ്ഥരാണ്. രണ്ടു മാസം മുൻപ് വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ വനം വകുപ്പ് ക്ഷണിച്ചിരുന്നു. വയനാട് പ്രകൃതിസംരക്ഷണ സമിതി മാത്രമാണ് ജില്ലയിൽ നിന്നും നിർദ്ദേശങ്ങൾ സമർപ്പിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കാക്കത്തൊളായിരം കർഷക സംഘടനകളും മൌനം പാലിക്കുകയാണ് ചെയ്തത്.
    നിയമാനുസൃത ജോലികൾ അന്തസ്സോടെയും അഭിമാനത്തോടെയും ചെയ്യാനുളള പൌരന്റെ മൗലികാവകാശവും അന്താരാഷ്ട്ര ഉടമ്പടിയും തൊഴിലാളി വർഗ്ഗത്തിന്റെ പേരിൽ ആണയിടുന്നവർസംഘടിതമായി ലംഘിക്കുകയാണ്. കുറുക്കൻ മൂലയിൽ ഔദ്യോഗിക കൃത്യനിർവണത്തിൽ ഏർപ്പെട്ട വനസംരക്ഷണസേനയെ കൈയേറ്റം ചെയ്ത കൌൺസിലർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് അമാന്തിക്കുകയാണ്. വന്യജീവികളെ വെടിവച്ചു കൊല്ലാൻ പരസ്സ്യമായി ആഹ്വാനം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ചങ്കൂറ്റമില്ല .
    കഴിഞ്ഞ മൂന്നു ദശാബ്ദമായി വന്യജീവി – മനുഷ്യ സംഘർഷം വയനാട്ടിൽ അനുദിനം വർധിച്ച് വരുന്നത് കണക്കിലെടുത്ത് വനസംരക്ഷണ സേനയുടെ എണ്ണം വർദ്ധിക്കുകയോ അവരെ ആധുനികവൽക്കരിക്കുകയോ ശക്തിപ്പെടുത്തുകയോ പ്രതിസന്ധികളെ നേരിടാൻ പരിശീലിപ്പിക്കുകയോ ചെയ്യുന്നില്ല. അവർക്ക് ആയുധം നൽകുന്നതടക്കം പരിഗണിക്കേണ്ടതാണ്.
      വിളനഷ്ടത്തിനും ജീവനഷ്ടത്തിനും നൽകുന്ന നഷ്ടപരിഹാരം കർഷകരെ അവഹേളിക്കുകയും അപഹസിക്കയും ചെയ്യും വിധം തുച്ഛമാണിപ്പോൾ. പരിക്കേറ്റവർക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് നൽകി വരുന്നത്. ഈ പരിധി ഉടനടി എടുത്തു കളയുകയും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവൻ നൽകുകയും ചെയ്യണം. മരണപ്പെട്ടവർക്ക് ഇന്ന് ലഭിക്കുന്നതിന്റെ അഞ്ചിരട്ടിയെങ്കിലും തുക നൽകണം. ഇപ്പോൾ വൈൽഡ് ലൈഫ് ഡിവിഷനിൽ മാത്രമുള്ള ആർ.ആർ.ടി മൂന്നു ഡിവിഷനിലും ആരംഭിക്കണം. ടൂറിസവുവും കന്നുകാലി മേയ്ക്കലും നിരോധിക്കുകയും വേണം.
    വന പരിസരത്തുളള കർഷകരുടെ വിളകൾക്കും ജീവനും സർക്കാർ ചെലവിൽ ഇൻഷൂറൻസ് ഏർപ്പെടുത്തണം.
   പ്രശ്നബാധിത പ്രദേശിൽ 144 പ്രഖ്യാപിക്കുകയും കർഫ്യു ഏർപ്പെടുത്തുകയും ജനപ്രതിനി നിധികളും പരിസ്ഥിതി സംഘടനാ പ്രതിനിധികളും വിദഗ്ദരും ചേർന്ന കമ്മറ്റിക്ക് കടുവയെയും പ്രശ്നകാരികളായ വന്യജീവികളെയും പിടികൂടുന്നതിനുള്ള പൂർണ്ണ ചുമതല നൽകുകയും വേണം.
                    സമിതി യോഗത്തിൽ എൻ. ബാദുഷ അദ്ധ്യക്ഷൻ. തോമസ് അമ്പലവയൽ , ബാബു മൈലമ്പാടി, ശ്രീരാമൻ നൂൽപ്പുഴ, എം.ഗംഗാധരൻ , പി.എം.സുരേഷ് , എവി മനോജ്, സി.എ. ഗോപാലകൃഷ്ണൻ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *