May 5, 2024

ഏകദിന പരിശീലനം

0
Img 20211222 203314.jpg
എന്‍.എസ്.എസ് സപ്ത ദിന സഹവാസ ക്യാമ്പ് അതിജീവനം – 2021 ന്റെ ഭാഗമായി ജില്ലയിലെ 54 യൂണിറ്റുകളിലെ 108 വൊളണ്ടിയര്‍മാര്‍ക്ക് വയനാട് ജില്ലാ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലനം നല്‍കി. ക്യാമ്പില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ , ക്യാമ്പിന്റെ നടത്തിപ്പ്, ലീഡര്‍ഷിപ്പ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ പി.കെ സജീവ്, പനമരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. കെ. രമേഷ് കുമാര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ കെ.രവീന്ദ്രന്‍, പി. ബിജുകുമാര്‍ , എം.കെ, രാജേന്ദ്രന്‍, എ വി രജീഷ് , പനമരം ഹയര്‍ സെക്കണ്ടറി വൊളണ്ടിയര്‍ നിയതി റൂഹ ജോര്‍ജ്. എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *