May 15, 2024

വെട്ടേറ്റ് വയോധികന് ദാരുണാന്ത്യം ;ഭാര്യക്ക് പരിക്കേറ്റു

0
Img 20211223 071559.jpg

മീനങ്ങാടി:വിക്രം നഗർ ഒഴാങ്കൽ ദാമോധരൻ (82), ക്രൂരമായി വെട്ടേറ്റ് മരിച്ചു. ഭാര്യ ലക്ഷ്മിക്ക് പരിക്കേറ്റു,ഇവർ
ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയുമായി പിണങ്ങി കാസർക്കോട് താമസിച്ചിരുന്ന ദാമോധരൻ ഇപ്പോൾ മകനൊപ്പം താമസിച്ച് വരികയായിരുന്നു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ മാനി കാവിലുള്ള വീട്ടിലെത്തിയിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.വീടിനോട് ചേർന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യയുമായുള്ള
വഴക്കാകാം സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *