May 18, 2024

ഗാർലിക് ചിക്കൺ

0
Img 20211224 094017.jpg
 
ചേരുവകൾ
ചിക്കൻ  -അര  കിലോ
വെളുത്തുള്ളി – 100ഗ്രാം
സവാള  – 250 ഗ്രാം
കാപ്സിക്കാം-ഒന്ന്
പച്ചമുളക്  – 5 എണ്ണം
സോയസോസ് – 4 ടീസ്പൂൺ
ടൊമാറ്റോ സോസ് – 5 ടീസ്പൂൺ
മഞ്ഞൾപൊടി  -അര  ടീസ്പൂൺ
മുളകുപൊടി   – ഒരു ടീസ്പൂൺ
മല്ലിയില  – 5 തണ്ട്
കോൺഫ്ലോവർ  – 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൺ  നന്നായിട്ടു കഴുകുക ( കുറച്ചു വിനാഗിരിയോ നാരങ്ങാനീരോ  ഉപയോഗിച്ച് കഴുകിയാൽ ഉളുമ്പ് മണം  മാറും )
1 ടീസ്പൂൺ കോൺഫ്ലോവർ കുറച്ചു മഞ്ഞൾ  പൊടി, 15 അല്ലി വെളുത്തുള്ളി അരച്ചത്, മുളകുപൊടി  2 ടീസ്പൂൺ  സോയസോസ് എന്നിവ മസാല  ആക്കി അതിൽ  ചിക്കൺ  തിരുമ്മി വയ്ക്കുക …അര  മണിക്കൂറിനു ശേഷം ചിക്കൺ  വറുത്തു എടുക്കുക ( അധികം  മൊരിയരുത് )
അടുത്തതായി…3 ടീസ്പൂൺ  എണ്ണ  ചൂടാക്കി  അതിലേക് സവാള  അരിഞ്ഞത് ചേർക്കുക  ( ചതുരത്തിൽ അരിഞ്ഞാൽ നല്ലത് ) അതിനു  ശേഷം വെളുത്തുള്ളി10 അല്ലി, പച്ചമുളക്  വട്ടത്തിൽ അരിഞ്ഞു ചേർക്കുക  പകുതി  വേകും വരെ  വഴറ്റുക  അതിലേക് 2 ടീസ്പൂൺ സോയസോസ് , ടൊമാറ്റോ സോസ് ചേർക്കുക  2 ടീസ്പൂൺ കോൺഫ്ലോവർ അര  ഗ്ലാസ്‌ വെള്ളത്തിൽ കലക്കി  ഇതിലേക്ക് ചേർക്കുക .. നന്നായിട്ട് ഇളക്കി യോജിപ്പിക്കുക കാപ്സിക്കാം അരിഞ്ഞത് ചേർക്കുക ഉപ്പ് നോക്കുക ( സോയസോസ് ഉപ്പ് ഉള്ളതിനാൽ  അവസാനം  നോക്കി ചേർക്കുക ) ഇനി ഇതിലേക്ക് നമുക്ക് വറുത്ത  ചിക്കനും  ചേർത്ത് നന്നായിട്ട്  ഇളക്കി 2 മിനിറ്റ് മൂടി  കുറഞ്ഞ  തീയിൽ  വെക്കുക അതിനു  ശേഷം  കുറച്ചു മല്ലിയിലയും  ചേർക്കുക …
                   തയ്യാറാക്കിയത്
                     ടിന്റു
                   മാനന്തവാടി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *