April 25, 2026

നികിരം 2021: പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം നടത്തി

0
IMG_20211229_143837.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ 1987 ലെ എസ്.എസ്.എൽ.സി. ബാച്ചിൽ പഠിച്ച വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടെയൂം സംഗമം നികിരം 2021 എന്ന പേരിൽ കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. സംഗമം കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് ഹെഡ്‌മാസ്റ്റർ എ.കെ. ആന്റണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ബിജു മാവറ, അദ്ധ്യാപകരായ എം.കെ . ജോർജ് മാസ്റ്റർ, ലിസി വിൻസെന്റ്, ആനി ആന്റണി, എൻ .യു മത്തായി, പൈലി .സി, മത്തായി.കെ, അന്നക്കുട്ടി, ആനി ബേബി എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായി ലിന്റ മോൾ, അഹമ്മദ് കുട്ടി ബ്രാൻ, സാധിർ തലപ്പുഴ, ജോസ്.പി.എ, ജീജ നമ്പ്യാർ എന്നിവർ സംസാരിച്ചു. സംഗമത്തിൽ വെച്ച് സംഗമത്തിൽ പങ്കെടുത്ത മുഴുവൻ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും
  പ്രശസ്‌ത കവി സാദിർ തലപ്പുഴ, നാഷണൽ വോളിബോൾ റഫറി ജോസ്.പി .എ എന്നിവരെയും ആദരിച്ചു. പരിപാടികൾക്ക് ബഷീർ ബഡെക്കര, നൗഷാദ് ബ്രാൻ, മനോജ്.ജി., അഹമ്മദ് കുട്ടി ബ്രാൻ, അബ്‌ദുൾ റഷീദ്, ഷീബ മേരി, സെലീന, ത്രേസ്യ. കെ.ജെ, ഷാജി, തോമസ്.കെ.ജെ, ജോർജ്, ജെയ്‌സൺ കരിന്തോളിൽ, റെജീന സജി, ലിസി ആർപ്പടത്ത് എന്നിവർ നേതൃത്വം നൽകി. സംഗമത്തോടനുബന്ധിച്ചു വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം വിതരണം നടത്തുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *